ഓരോ മഴയും ഓരോ പാട്ടാണ്, മഴയിൽ ഓർമകൾ നെയ്തെടുത്ത് സംയുക്ത മേനോൻ.

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നായിക നടിമാരിൽ ഏറെ പ്രിയപ്പെട്ട ഒരാളാണ് സംയുക്ത മേനോൻ. ലില്ലി, തീവണ്ടി, ഉയരെ, എടക്കാട് ബെറ്റാലിയൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം തമിഴകത്തും ശ്രദ്ധേയ സാന്നിധ്യമായി മാറിക്കഴിഞ്ഞു.2005 മുതൽ ആണ് താരം മേഖലയിൽ സജീവമാകുന്നത്.തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതൽ ജനപ്രിയ താരമായി മാറിയത്. പോപ്കോൺ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം.2008ലാണ് തീവണ്ടി പുറത്തിറങ്ങുന്നത്.

ആ വർഷം താരത്തിന്റെ കരിയറിലെ തന്നെ മികച്ച വർഷമായി കണക്കാക്കാം. മികച്ച അഭിനയത്തിലൂടെ ഓരോരോ വേഷങ്ങളെയും അന്വർഥം ആക്കാൻ താരത്തിന് കഴിഞ്ഞു.ഭീംല നായകാണ് സംയുക്തയുടെ അവസാന പുറത്തിറങ്ങിയ സിനിമ. പവൻ കല്യാൺ നായകനായ ചിത്രത്തിൽ റാണ ദഗ്ഗുബാട്ടി അവതരിപ്പിച്ച ഡാനിയേൽ ശേഖർ എന്ന വില്ലൻ റോളിന്റെ ഭാര്യയായിട്ടാണ് സംയുക്ത സിനിമയിൽ അഭിനയിച്ചത്. ഗാലിപട്ട 2, കടുവ, വാതി, ബിംബിസാര തുടങ്ങിയ സംയുക്ത നായികയാകുന്ന സിനിമകളുടെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുന്നുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരം തന്റെ ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളുമായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടും.അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയകളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. സംയുക്തയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലായിരിക്കുന്നത്.ഓരോ മഴയും ഓരോ പാട്ടാണ്. പക്ഷേ, പാലക്കാട്ടെ കുട്ടിക്കാലം മുതലുള്ള ഓർമ്മകളുമായി ഒന്നും പൊരുത്തപ്പെടുന്നില്ല.

ദി പെട്രിചോർ (മണ്ണിൽ മഴച്ചാറ്റലാൽ ഉണ്ടാകുന്ന ഗന്ധം) – അത് ഇന്നും എന്നിൽ നിലനിൽക്കുന്നു.ദി ഗോഡ് ഓഫ് സ്മോൾ തിംഗ്സിൽ അരുന്ധതി റോയ്, അയമേനെം വിശദമായി വിവരിച്ചതുപോലെ, ആരെങ്കിലും ചിറ്റൂരിനെ ഒരു പുസ്തകത്തിൽ രേഖപ്പെടുത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top