വമ്പൻ ട്വിസ്റ്റ്‌ സെറീന പോയത് പുറത്തേക്ക് അല്ല, സീക്രെട്ട് റൂമിലേക്ക്.

ഇന്നലെ നടന്ന ബിഗ്‌ബോസ് എവിക്ഷൻ എപ്പിസോഡ് എല്ലാവരെയും ആകാംഷയിൽ എത്തിക്കുന്ന ഒന്നായിരുന്നു. സെറീന റിനീഷ കൂട്ടുകെട്ടിനെ മുൾമുനയിൽ നിർത്തി ആയിരുന്നു ഒടുവിലത്തെ പുറത്താക്കൽ.അഖില്‍ മാരാർ,ഷിജു, അനിയൻ മിഥുൻ,റിനോഷ്, സെറീന, റിനീഷ എന്നിവർ ആയിരുന്നു നോമിനേഷനിൽ ഉണ്ടായിരുന്നത്.ഒടുവിൽ റെനീഷയും സെറീനയും ഒഴികെ ഉള്ളവർ സേഫ് ആയി.ഇവരിൽ ഒരാൾ പുറത്തുപോകുമെന്ന് പറഞ്ഞു.

എന്നാൽ അതിനിടയിൽ സംഭവിച്ചത് വമ്പൻ ട്വിസ്റ്റും. റെനീഷയെ ബിഗ് ബോസ് വീട്ടിലേക്കയച്ച് സെറീനയോട് പുറത്തേക്കുപോകാൻ പറഞ്ഞു. എന്നാൽ സെറീന എത്തിയത് സീക്രട്ട് റൂമിലും.ബിഗ്ബോസ് വീട്ടിലെ മത്സരാർഥികൾ കരുതിയിരിക്കുന്നത് സെറീന ഔട്ട്‌ ആയെന്ന് ആണ്. എന്നാൽ ഈ ഒരാഴ്ച്ച സെറീന സീക്രെട്ട് റൂമിൽ ആയിരിക്കും.

സീക്രട്ട് റൂമിലിരിക്കുന്ന സെറീനയ്ക്ക് ബിഗ് ബോസ് ഹൗസിൽ നടക്കുന്ന സംഭവങ്ങളെന്തെന്ന് ഒരു ടിവി മോണിറ്ററിലൂടെ കാണാൻ സാധിക്കും. ശബ്ദം കേൾക്കുന്നതിനായി ഹെഡ് സെറ്റും നൽകിയിട്ടുണ്ട്.ഇതിന് മുൻപത്തെ സീസണിൽ ഡോക്ടർ റോബിനെ സീക്രെട്ട് റൂമിൽ എത്തിച്ച പോലെയാണ് ഇതും.അടുത്ത ആഴ്ച സെറീന സീക്രട്ട് റൂമിൽ നിന്നും പുറത്തെത്തി സഹമത്സരാർഥികളുടെ അടുത്തേക്ക് എത്തും.അത് വരേയ്ക്കും ഇവരോട് ഇക്കാര്യം പറയില്ല.

സെറീനയുടെ ഈ സീക്രെട് റൂമിലേക്ക് ഉള്ള കയറ്റത്തെ കുറച്ച് മോഹൻലാൽ പറഞ്ഞത് ഇങ്ങനെ,സ്ത്രീപ്രാതിനിധ്യം കുറവായതിനാലാണ് ഈ ആഴ്ച സെറീനയെ പുറത്താക്കാത്തത്.അടുത്ത ആഴ്ചത്തെ എലിമിനേഷനിലേക്ക് സെറീന നേരിട്ട് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്.അടുത്ത ആഴ്‍ച പ്രേക്ഷക വിധി സെറീനയ്‍ക്ക് എതിര് ആണെങ്കില്‍ അവര്‍ ഈ വീടിനോട് വിട പറയേണ്ടി വരുമെന്നും മോഹൻലാല്‍ വ്യക്തമാക്കി.

Scroll to Top