ലണ്ടനിൽ സ്റ്റൈലിഷ് ലുക്കിൽ നമിത ; മീനാക്ഷിയെ തിരഞ്ഞ് ആരാധകർ !! ഫോട്ടോസ്

മലയാളത്തിൽ തിരക്കുള്ള മുൻനിര നടിമാരുടെ പട്ടികയിലേക്ക് കേറി വന്ന നടിയാണ് നമിത പ്രമോദ്. സീരിയൽ രംഗത്ത് കൂടി അഭിനയം തുടങ്ങിയ താരം പിന്നിട് 2011ൽ ട്രാഫിക് എന്ന മലയാള ഹിറ്റ് ചിത്രത്തിൽ കൂടി ബിഗ് സ്‌ക്രീനിലെ അഭിനയ രംഗത്തേക്ക് കടന്ന് വരികയായിരുന്നു. അതിന് ശേഷം നമിതയ്ക്ക് കൈ നിറയെ ചിത്രങ്ങളായിരുന്നു. ദിലീപിന്റെ നിരവതി ചിത്രങ്ങളിൽ നമിത പ്രമോത് നായികയായി വന്നിട്ടുണ്ട്.ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ കൂടെയാണു.

തുടർന്ന് ദിലീപ്ന്റെ നായികയായി സൗണ്ട് തോമയിലും, കുഞ്ചാക്കോയുടെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലും അഭിനയിച്ചു. നമിതയുടെ അഞ്ചാമത്തെ ചിത്രം കുഞ്ചാക്കോ ബോബനുമൊന്നിച്ചുള്ള ലോ പോയിന്റ് ആണു.നമിത അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്.

ലണ്ടനിൽ നിന്നും സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന നമിതയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.All about London എന്ന അടിക്കുറിപ്പ് പോലെയാണ് താരം തന്നെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂട്ടുകാരികൾക്കൊപ്പമാണ് താരം പോയത്.സ്റ്റൈലിഷ് ലൂക്കിലുള്ള ചിത്രങ്ങളാണ് നമിത പങ്കുവെച്ചിരിക്കുന്നത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തിയത്.

Scroll to Top