അമ്മ ഇല്ലെങ്കില്‍ കൂടി ആ സ്വപ്നവും യാഥാര്‍ത്ഥ്യമായി അമ്മേ ; സന്തോഷം പങ്കുവെച്ച് സാഗർ സൂര്യ !!

കഴിഞ്ഞ ദിവസം ബിഗ്ബോസ് സീസൺ ഫൈവിലെ എലിമിനേഷനിൽ നിന്നും പുറത്ത് ആയത് സാഗർ സൂര്യ ആണ്.പതിനൊന്നാം ആഴ്ചയിലെ എവിക്ഷൻ ആണ് ഇപ്പോൾ നടന്നത്.അഖിൽ മാരാർ, റിനോഷ് ജോർജ്, വിഷ്ണു ജോഷി, ജുനൈസ്, ശോഭ വിശ്വനാഥ് എന്നിവരാണ് സാഗറിനൊപ്പം നോമിനേഷനിൽ ഉണ്ടായിരുന്നത്. സാഗര്‍ കൂടി പോയതോടെ പന്ത്രണ്ട് മത്സരാർഥികളാണ് നിലവില്‍ ബിഗ് ബോസ് വീട്ടില്‍ ഉള്ളത്. സാഗർ പുറത്തായത് വളരെ അപ്രതീക്ഷിതമായിരുന്നു.

ബിഗ് ബോസ് വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം എയർപോർട്ടിൽ എത്തിയപ്പോൾ തന്നെ കാണാൻ എത്തിയ ആൾകൂട്ടത്തെ കണ്ട് കരയുകയുണ്ടായി.തട്ടീം മുട്ടീം പരമ്പരയിലൂടെ ആണ് സാ​ഗർ പ്രേക്ഷക മനസിൽ ഇടംനേടുന്നത്. അമ്മയുടെ ആ​ഗ്രഹത്തിന് വേണ്ടി ബി​ഗ് ബോസിൽ എത്തിയ സാ​ഗറിന് പക്ഷേ പാതിവഴിയിൽ ആ സ്വപ്നം ഉപേക്ഷിക്കേണ്ടിവന്നു.ഇപ്പോഴിതാ തന്റെ ജീവതത്തിലെ ഒരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് സാ​ഗർ.

തങ്ങളുടെ വീട്ടിലെ സഹായി ആയിരുന്ന ചേച്ചിക്ക് വീട് വച്ച് കൊടുക്കണം എന്നത് തന്റെ മരിച്ചു പോയ അമ്മയുടെ ആഗ്രഹമായിരുന്നുവെന്ന് ബിബി ഹൗസിൽ സാ​ഗർ പറഞ്ഞിരുന്നു. ആ ആ​ഗ്രഹം ആണ് ഇപ്പോൾ സാ​ഗർ നിറവേറ്റിയിരിക്കുന്നത്. വീടിന് മുന്നിൽ നിന്നുള്ള വിഡിയോക്കൊപ്പമാണ്
സാഗർ സന്തോഷം പങ്കുവെച്ചത്.‘അധികം ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്റെ അമ്മക്ക്‌, പക്ഷെ മഴപെയ്യുമ്പോൾ ചോരാത്ത ഒരു വീട്‌ ചേച്ചിക്ക്‌ വേണമെന്ന് എന്റെ അമ്മ ആഗ്രഹിച്ചിരുന്നു.

എന്നാല്‍ ഇന്ന്‌ അമ്മ ഇല്ലെങ്കില്‍ കൂടി ആ സ്വപ്നവും യാഥാര്‍ത്ഥ്യമായി അമ്മേ. . ഒരുപാടു സന്തോഷം എന്റെ സ്വപ്നത്തിന്‌ കൂടെ നിന്നവര്‍ക്കു എല്ലാം .ഇന്ന്‌ ജൂണ്‍ 11 അമ്മ പോയിട്ട്‌ 3 വര്‍ഷം ആയി. ഇന്ന്‌ ഈ ദിവസം അമ്മ ആഗ്രഹിച്ച പോലെ ചേച്ചിക്ക്‌ ഒരു നല്ല വീട്‌ വെച്ചുകൊടുക്കാന്‍ പറ്റി. ഒരു നന്ദിയില്‍ ഒതുക്കാന്‍ കഴിയുന്നത്‌ അല്ല എന്നു അറിയാം എന്നാല്‍ പോലും എല്ലാവരോടും ഒരുപാടു നന്ദി പറയുന്നു’, എന്നാണ് സാഗർ വീഡിയോ പങ്കുവച്ച് കുറിച്ചത്. നിരവധി പേരാണ് താരത്തിന് അഭിനന്ദനവുമായി എത്തുന്നത്.

Scroll to Top