രക്തത്തിൽ കുതിർന്ന പാഡുകൾ, തൂങ്ങിയ വയര്‍’; പ്രസവ അനുഭവം പങ്കുവച്ച് കാജല്‍ അഗര്‍വാള്‍

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് കാജൽ അഗർവാൾ. ബോളിവുഡിലൂടെയാണ് നടി സിനിമ കരിയർ ആരംഭിച്ചതെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടത് തെന്നിന്ത്യൻ സിനിമയിലൂടെയായിരുന്നു.എസ് എസ് രാജമൗലി സംവിധാനം ചെയ്ത മഗധീര എന്ന ചിത്രത്തിന് ശേഷമാണ് കാജളിന്റെ കരിയര്‍ തെളിഞ്ഞത്. മൂന്ന് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ സൗഹൃദത്തിനും ഒടുവിലാണ് കാജൽ അഗർവാളും കിച്ച്ലുവും വിവാഹിതരായത്. ഇക്കഴിഞ്ഞ ഒക്ടോബർ 30 നാണ് വിവാഹിതരായത്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ച് മുംബൈയിൽ വച്ചായിരുന്നു വിവാഹം. ഇന്റീരിയർ ഡിസൈൻ, വീട് അലങ്കാരം തുടങ്ങിയവക്കുള്ള ഈ-കോമേഴ്‌സ് പ്ലാറ്റ്ഫോമായ ഡിസെൺ ലിവിങ്ങിന്റെ സ്ഥാപകനാണ് ഗൗതം കിച്ച്ലു.

പ്രേക്ഷകർക്ക് സുപരിചിതയും ഒരുപാട് ഫോളോവേഴ്സുമുള്ള താരമാണ് കാജൽ.ബോളിവുഡിലും അരങ്ങേറ്റം കുറിച്ച കാജൽ അഗർവാൾ ഇപ്പോൾ തമിഴിലും തെലുങ്കിലും തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച നടിയാണ്. സിംഗം, മഗധീര, കവചം, തുപ്പാക്കി, ജില്ല, ടെമ്പർ, മിസ്റ്റർ പെർഫെക്റ്റ്, മാരി, മെർസൽ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ കാജൽ അഗർവാൾ. കഴിഞ്ഞ 19നാണ് കാജല്‍ അഗര്‍വാളിനും ഭര്‍ത്താവ് ഗൗതം കിച്ചുലുവിനും കഴിഞ്ഞ ദിവസമാണ് ആണ്‍കുഞ്ഞ് ജനിച്ചത്.ഇപ്പോൾ പ്രസവ സമയത്തെ തന്റെ അനുഭവം ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം.ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു തന്റെ പ്രസവം എന്നാണ് കാജല്‍ പറയുന്നത്. അമ്മയായതിലുള്ള സന്തോഷവും കാജല്‍ പങ്കുവച്ചു.

‘അത്യാഹ്ലാദത്തോടെയും അദ്ഭുതത്തോടെയും എന്റെ മകൻ നീലിനെ ഈ ലോകത്തേക്കു സ്വാഗതം ചെയ്യുകയാണ്.ദൈർഘ്യമേറിയതും അദ്ഭുതകരവും സന്തോഷം നൽകുന്നതുമായിരുന്നു അവന്റെ ജനനം.ഗര്‍ഭസ്രവത്തിലും പ്ലാസെന്റയിലും പൊതിഞ്ഞെത്തിയ അവന്‍ നിമിഷങ്ങള്‍ക്കകം തന്റെ നെഞ്ചില്‍ ചേര്‍ന്നു. അപ്പോള്‍ തനിക്കുണ്ടായ അനുഭവം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു.തീര്‍ച്ചയായും അത് എളുപ്പമായിരുന്നില്ല. അതിരാവിലെ വരെ ചോരയൊഴുകുന്ന ഉറക്കമില്ലാത്ത രാത്രികള്‍, തൂങ്ങിയ വയര്‍, വലിച്ചുമുറുകിയ ചര്‍മ്മം, രക്തത്തില്‍ ഉറഞ്ഞ പാഡുകള്‍, ബ്രസ്റ്റ് പമ്പുകള്‍, അനിശ്ചിതത്വം.

നിങ്ങള്‍ എല്ലാം ശരിയായി ചെയ്യുകയാണെങ്കില്‍ പോലും അത് ഉത്കണ്ഠയോടെയായിരിക്കുമെന്നും കാജല്‍ കൂട്ടിച്ചേര്‍ത്തു.എന്നാൽ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ കൂടിയായിരുന്നു അത്. മധുരമുള്ള ആലിംഗനങ്ങളും ഉമ്മകളും നിറഞ്ഞ പ്രഭാതങ്ങൾ, ഞങ്ങൾ രണ്ടുപേരും മാത്രമുള്ള ശാന്തമായ നിമിഷങ്ങൾ, ഒരുമിച്ചു വളരുന്നു, ഒരുമിച്ചു പഠിക്കുന്നു, മനോഹരമായ അനുഭവങ്ങൾ പരസ്പരം ഉണ്ടാകുന്നു. വാസ്തവത്തിൽ പ്രസവാനന്തരം ആകർഷകമല്ല. പക്ഷേ, മനോഹരമാക്കാൻ നമ്മൾ ശ്രമിക്കണം. ’– കാജൾ കുറിച്ചു.

Scroll to Top