‘മനസ്സിൽ പ്രായമാകാത്ത കുട്ടിയും മക്കളും’; മക്കൾക്കൊപ്പമുള്ള കുസൃതി വീഡിയോയുമായി ദിവ്യാ ഉണ്ണി!!

മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യ ഉണ്ണി. തൊണ്ണൂറുകളിൽ മഞ്ജുവാര്യർക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരിൽ ഒരാൾ. അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യയുടെ കലാജീവിതം.സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ എല്ലാം ശ്രദ്ധേയമാകാറുണ്ട്.ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.അമേരിക്കൻ ജാലകം എന്ന ഒരു ടെലിവിഷൻ പരിപാടിയിൽ അവതാരികയായും പ്രവർത്തിച്ചു വരുന്നു. എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചു.

2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോ സുധീര്‍ ശേഖറിനെ വിവാഹം ചെയ്തു. വിവാഹത്തോടെ താരം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നു.എന്നാല്‍ പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു.രണ്ട് കുട്ടികളാണ് ഈ ബന്ധത്തിൽ ഉള്ളത്.2018 ഫെബ്രുവരി 4ന് മുംബൈ മലയാളിയായ അരുണ്‍ കുമാറിനെ വിവാഹം ചെയ്തു. ഇതിൽ ഇരുവർക്കും ഒരു മകൾ കൂടെയുണ്ട്.താരം പങ്കുവെക്കുന്ന കുടുംബസമേതമുള്ള ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ദിവ്യാ ഉണ്ണി പങ്കുവെച്ച വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മക്കളായ മീനാക്ഷിയ്ക്കും ഐശ്വര്യയ്ക്കുമൊപ്പമുള്ള വിഡിയോയാണ് താരം പങ്കുവെച്ചത്.കുഞ്ഞനുജത്തിയ്ക്ക് കാലിൽ മെഹന്ദിയിട്ടു കൊടുക്കുകയാണ് ചേച്ചി മീനാക്ഷി. അതിനിടയിൽ കുസൃതികൾ ഒപ്പിക്കുകയാണ് ഐശ്വര്യയും അമ്മയും. ‘മനസ്സിൽ പ്രായമാകാത്ത കുട്ടിയും മക്കളും’ എന്നാണ് ദിവ്യ വിഡിയോയ്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.സൂപ്പർ ക്യൂട്ടാണ് അമ്മയും മക്കളും തുടങ്ങി നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

Scroll to Top