നിങ്ങളുടെ കുട്ടികളുടെ കുട്ടിയായി മാറുക; ഫാദേഴ്സ് ഡെയിൽ മകനൊപ്പം കളിക്കുന്ന വീഡിയോയുമായി ചാക്കോച്ചൻ !!

ചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയത്. അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താരമാണ് കുഞ്ചാക്കോ ബോബൻ.നിരവധി നല്ലകഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചു.മലയാളികൾക്കെന്നും ചോക്ലേറ്റ് നായകനാണ് നടൻ കുഞ്ചാക്കോ ബോബൻ.

ഒരുകാലത്ത് റൊമാന്റിക്ക് സിനിമകൾ എന്നുപറഞ്ഞാൽ മലയാളികൾക്ക് അത് ചാക്കോച്ചൻ സിനിമകൾ തന്നെയായിരുന്നു.2005 ഏപ്രിൽ 2-ന് തന്റെ കാമുകിയായ പ്രിയ ആൻ സാമുവേലിനെ അദ്ദേഹം വിവാഹം ചെയ്തു.പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 2019 ഏപ്രിൽ 17-ന് ഇവർക്ക് ഒരു മകൻ ജനിച്ചു. ഇസ്ഹാക്ക് എന്നാണ് മകന്റെ പേര്.സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്.മകന്റെ വളർച്ചകളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.അതിനെല്ലാം തന്നെ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ ചാക്കോച്ചൻ പങ്കുവെച്ച വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.ഫാദേഴ്സ് ഡെ യുടെ ഭാഗമായിട്ടാണ് മകനൊപ്പം സൈക്കിൾ ഓടിച്ചു കളിക്കുന്ന വീഡിയോ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിട്ടുള്ളത്. ചെറിയ കുട്ടികൾ ഓടിക്കുന്ന മൂന്നു ചക്രമുള്ള സൈക്കിളിൽ ആണ് ചാക്കോച്ചൻ ഓടിക്കുന്നത് .അതിന് മുന്നിൽ മകൻ വലിയ സൈക്കിളിൽ പോകുന്നതും കാണാം.“പ്രിയപ്പെട്ട അച്ഛന്മാരെ, നിങ്ങളുടെ കുട്ടികളുടെ കുട്ടിയായി മാറുക” –എന്നാണ് താരം വീഡിയോയ്ക്ക് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.

Scroll to Top