നടി രചന നാരായണൻകുട്ടി ആശുപത്രിയിൽ ; അസുഖ വിവരം വ്യക്തമാക്കി താരം!!

മലയാളി പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് രചന നാരായണൻ കുട്ടിയുടേത്. മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിൽ വൽസല എന്ന കഥാപാത്രം ചെയ്യുന്ന നടിയും കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയുടെ അവതാരകയും ആയിരുന്നു രചന നാരായണൻകുട്ടി.. ഇന്ന് മലയാളത്തിലെ മുൻനിര നായിക നടിമാരിൽ ഒരാളാണ് താരം. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍തന്നെ ശാസ്ത്രീയനൃത്തം, ഓട്ടന്‍തുള്ളല്‍, കഥകളി, കഥാപ്രസംഗം എന്നിവയില്‍ സജീവമായി പങ്കെടുത്തിരുന്നു. നാലാക്ലാസുമുതല്‍ പത്തുവരെ തൃശ്ശൂര്‍ ജില്ലാ തിലകമായിരുന്നു. യൂണിവേഴ്‌സിറ്റി കലാതിലകവുമായിരുന്നു.റേഡിയോ ജോക്കിയായും രചന പ്രവർത്തിച്ചിട്ടുണ്ട്.

രചന നായികയായ ആദ്യചലച്ചിത്രമാണ് ലക്കി സ്റ്റാർ. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.പുണ്യാളന്‍ അഗര്‍ബത്തീസ്, ആമേന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.താരത്തെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. താരം ഇപ്പോൾ ആശുപത്രിയിലാണ് എന്നാണ് ലഭിക്കുന്ന വാർത്തകൾ .പത്ത് ദിവസങ്ങൾക്ക് മുൻപാണ് രോഗം ബാധിച്ചത് എന്നും ഇന്ന് പതിനൊന്നാമത്തെ ദിവസം ആണ് എന്നും താരം പറയുന്നു. അസുഖം 90% കുറഞ്ഞു എങ്കിലും ഇതുവരെ പൂർണമായി മാറിയിട്ടില്ല എന്നാണ് താരം ഫോട്ടോയ്ക് ഒപ്പം പങ്കുവെച്ചിരിക്കുന്നത് . താരം തന്നെയാണ് ആശുപത്രിയിൽ നിന്നുമുള്ള ചിത്രങ്ങൾ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഒരിക്കലും രക്തത്തിൻറെ കൗണ്ട് കുറയാൻ അനുവദിക്കരുത്. എല്ലാവരും ധാരാളം ഭക്ഷണം കഴിക്കണം. നല്ല രീതിയിൽ വെള്ളവും കുടിക്കണം. എൻറെ കഥ കുറച്ചു വലുതായതുകൊണ്ട് ഞാൻ വിവരിക്കുന്നില്ല. പക്ഷേ ഒരു കാര്യം ഞാൻ പറയാം. ഡെങ്കു ഒരുപാട് ആളുകളുടെ ജീവൻ എടുക്കുന്നുണ്ട്. അതുകൊണ്ട് എല്ലാവരും തീർച്ചയായും സൂക്ഷിക്കണം – രചന നാരായണൻകുട്ടി കുറിച്ചു .

Scroll to Top