പുഷ്പം പോലെ വിരിയുക, സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പോലെ പ്രിയ വാര്യർ

ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്ന് വന്ന നടിയാണ് പ്രിയ വാര്യർ.ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക ശ്രെദ്ധ ആകർഷിച്ച നടിയാണ് പ്രിയ .പിന്നീട് ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ വാര്യർ. മലയാളത്തിൽ അധികം ചിത്രം ചെയ്തില്ല .നിരവധി പരസ്യ ചിത്രങ്ങളിൽ പ്രിയ അഭിനയിച്ചു. താരമിപ്പോൾ ബോളിവുഡിൽ തിരക്കിലാണ്.രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഫോർ ഇയേഴ്സ് എന്ന സിനിമയാണ് പ്രിയ വാര്യരുടെ അവസാനമായി ഇറങ്ങിയത്.

ഇൻസ്റ്റാഗ്രാമിൽ വളരെയധികം സജീവമായ ഒരാളാണ് പ്രിയ വാരിയർ. ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ഉള്ള മലയാള സിനിമ നടിയാണ് പ്രിയ വാരിയർ. ഇൻസ്റ്റയിൽ പ്രിയ പങ്കു വയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്.എന്നാൽ താരത്തിന് പലപ്പോഴും വിമർശനങ്ങളും വരാറുണ്ട്. അത് വസ്ത്രത്തിന്റെ കാര്യത്തിലാണ്.ഗ്ലാമറസ് വിധത്തിലുള്ള വസ്ത്രങ്ങൾ താരം ധരിക്കുന്നു. ഇത് പലപ്പോഴും ട്രോളുകൾക്കും വഴി വെക്കുന്നു.

ഇപ്പോഴിതാ താരത്തിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.ഒരു പുഷ്പം പോലെ വിരിയുക, നിങ്ങളുടെ സ്വന്തം സൗന്ദര്യം തുറക്കുക എന്ന ക്യാപ്ഷനോട് കൂടിയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്.

Scroll to Top