മല്ലിക സുകുമാരൻ പോലും അതിശയപ്പെട്ട് പോകും ഈ കുട്ടികുരുന്നിന്റെ അഭിനയത്തിൽ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഒരു ചിരി ഇരു ചിരി ബബർ ചിരി എന്ന ഷോയിലെ കുട്ടിതാരത്തിന്റെ വീഡിയോ ആണ്.വിഡിയോയിൽ ബ്രോഡാഡി എന്ന സിനിമയിലെ ഒരു ഡയലോഗ് ആണ് മിമു ചെയ്യുന്നത്.അഞ്ച് വയസുകാരിയായ താരത്തിന് നിരവധി ആരാധകർ ആണ് ഉള്ളത്.ഇൻസ്റ്റാഗ്രാമിൽ കൂടെ റീൽസ് വീഡിയോകൾ അപ്ലോഡ് ചെയ്യാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.

ബ്രോ ഡാഡി എന്ന സിനിമയിൽ ജോണിക്കുട്ടിയും അമ്മച്ചിയും തമ്മിലുള്ള രസകരമായ സീനുകൾ തകർപ്പനായി അഭിനയിച്ചിരിക്കുകയാണ് ഒരു കുട്ടിതാരം. അമ്മച്ചിയായി മല്ലികാ സുകുമാരനും ജോണിക്കുട്ടിയായി മോഹൻലാലും മത്സരിച്ച് അഭിനയിച്ച ആ രംഗങ്ങൾ അതേ തന്മയത്വത്തോടെ ഈ കുരുന്ന് റീക്രിയേറ്റ് ചെയ്യ്തിട്ടുണ്ട്.ജോണിക്കുട്ടിയേ നീ ഇങ്ങോട്ടൊന്നു നോക്കിയേ…

ഏതു ബ്യൂട്ടി പാർലറിലാടാ നിന്റെ കെട്ടിയോളു പോയത്’ എന്ന ഡയലോ​ഗാണ് വളരെ മനോഹരമായി കുട്ടിത്താരം ചെയ്യ്തിരിക്കുന്നത്. മല്ലിക സുകുമാരനെ അതു പോലെ തന്നെ ഇമിറ്റേറ്റ് ചെയ്യാൻ കുരുന്ന് ശ്രമിച്ചിട്ടുണ്ട്. സിനിമയിലെ അമ്മച്ചിയെ പോലെ തന്നെ വേഷമൊക്കെ ധരിച്ച് മുഖം നിറയുന്ന ആ കണ്ണടയും വച്ച് അതേ ഭാവങ്ങളോടെയാണ് മിമുവിൻറെ അഭിനയം. കുട്ടിതാരത്തിന്റെ ഈ വീഡിയോയ്ക്ക് നിരവധി പേരാണ് നല്ല കമ്മെന്റുകളുമായി എത്തിയത്.

Scroll to Top