പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾക്ക് ഒരു തോക്ക് കൂടെ അനുവദിക്കണം, നായീകരണം വേണ്ട : അഖിൽ മാരാർ

കഴിഞ്ഞദിവസം കേരളത്തിൽ നടന്ന സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്ന ഒന്നാണ്.കൊടുംക്രൂരതയാണ് 5 വയസുകാരിയോട് നടന്നത്. ഇതിനെതിരെ രംഗത്ത് നിരവധി പേർ എത്തിയിരുന്നു. ഈ അവസരത്തിൽ വൈറൽ ആകുന്നത് ബിഗ്‌ബോസ് താരം അഖിൽ മാരാർ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ലൈവ് വീഡിയോ ആണ്.പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾക്ക് ഒരു തോക്ക് കൂടെ അനുവദിക്കണം എന്നാണ് ഇദ്ദേഹം പറയുന്നത്. അഖിൽ മാരാരിന്റെ വാക്കുകളിലേക്ക്,വല്ലാത്തൊരു മാനസിക വിഷമത്തിലൂടെ ആണ് ഞാൻ ഇപ്പോൾ ലൈവിടുന്നത്. ഇവിടെ കേരളത്തിൽ, പ്രബുദ്ധമായെന്ന് നമ്മൾ അഭിമാനിച്ച, അഹങ്കരിച്ച കേരളത്തിൽ ഒരു കുഞ്ഞ്..എന്താണ് ഇതിനൊക്കെ നമ്മൾ പറയേണ്ടത്.

ആരാണ് നമ്മളെ സംരക്ഷിക്കേണ്ടത്? ഒരു കുഞ്ഞിന്റെ മരണത്തിൽ എന്ത് ന്യായീകരണമാണ് സർക്കാരും ഉദ്യോ​ഗസ്ഥരും നൽകേണ്ടത്. എല്ലാ പെൺമക്കളും ഉള്ള രക്ഷാകർത്താക്കൾക്ക്, സർക്കാർ ഒരു തോക്ക് കൂടി അനുവദിക്കണമെന്നാണ് ഞാൻ പറയുന്നത്. എല്ലാ പെൺമക്കൾ ജനിക്കുമ്പോഴും രക്ഷാകർത്താക്കൾക്ക് സർക്കാർ തോക്ക് അനുവദിക്കണം. നിങ്ങൾ ആരും ആരെയും സംരക്ഷിക്കണ്ട.ഒരു കുട്ടിയെ കണ്ടുകഴിഞ്ഞാൽ, സ്ത്രീയെ കണ്ടാൽ അനാവശ്യമായി അവളുടെ ശരീരത്ത് തൊടാൻ പറ്റാത്തവിധം അവനെ ഭയപ്പെടുത്തുന്ന ഘടകമായി നമ്മൾ ഓരോരുത്തരും മാറണം.

ഇത് ഉത്തർപ്ര​ദേശിലോ ബീഹാറിലോ മധ്യപ്രദേശിലോ മറ്റേതെങ്കിലും ഒരു സ്ഥലത്തോ ആയിരുന്നെങ്കിൽ ഇവിടുത്തെ സാംസ്കാരിക പുരോ​ഗമനവാദികൾ മുഴുവനും ഇറങ്ങിയേനെ. ഇവിടെ ആരും ഇറങ്ങില്ല. കാരണം മരിച്ചത് ഒരു മലയാളി പെൺകുട്ടി അല്ലല്ലോ. എവിടെ ആയിക്കോട്ടെ. ഇത് നിങ്ങളുടെ കുഞ്ഞാണെന്ന് ചിന്തിക്കൂ. നഷ്ടപ്പെട്ടത് വൈകുന്നേരം സ്കൂളിൽ പോയി തിരിച്ചുവന്ന നിങ്ങളുടെ കുട്ടിയാണെന്ന് ചിന്തിച്ച് നോക്കൂ.ഇവനെ പോലുള്ളവരെ ശിക്ഷിച്ചാൽ ഇത്തരം സൈക്കോകൾ ഒന്നും അടങ്ങില്ല. പക്ഷേ ഈ സൈക്കോകളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന

മൃ​ഗത്തെ ഇല്ലാതാക്കണമെങ്കിൽ പ്രതിഷേധങ്ങൾ അതി ഭീകരമായി ഉയരേണ്ടിയിരിക്കുന്നു.ബിഹാർ സ്വദേശികളായ തൊഴിലാളി ദമ്പതികളുടെ മകൾ ചാന്ദ്നിയെയാണ് ഇന്നലെ മുതൽ കാണാതായത്. തായിക്കാട്ടുകര ഗാരേജ് റെയിൽവേ ഗേറ്റിനു സമീപത്തായിരുന്നു കുടുംബം താമസിച്ചത്. രക്ഷിതാക്കൾ ജോലിക്ക് പോയപ്പോൾ വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെയാണ് കുട്ടിയെ കാണാതായത്. കുട്ടിക്ക് വേണ്ടി പൊലീസ് നോട്ടീസ് ഇറക്കി സംസ്ഥാനത്തുടനീളം അന്വേഷിക്കവേയാണ് പ്രാർഥനകൾ വിഫലമാക്കി ആലുവ മാർക്കറ്റിന് സമീപത്തുനിന്ന് ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്

Scroll to Top