ഇതാ ആ പഴയചിരി വിരിഞ്ഞു, മഹേഷ് കുഞ്ഞുമോന്റെ ശക്തമായ അതിജീവനം.

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മര ണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോൻ ആരോ​ഗ്യം വീണ്ടെടുക്കുന്നു.മുറിവുകളെല്ലാം ഉണങ്ങി തുടങ്ങി. അപകടത്തിൽ ​ഗുരുതരമായി പ രിക്കേറ്റ് ചികിത്സയിലായിരുന്നു താരം. കൈയ്ക്ക് ഒടിവ് ഉണ്ട്.താടിയെല്ലുകളുടെയും പല്ലുകളുടെയും ചികിത്സയാണ് ഇപ്പോൾ നടന്നത്.അതിന് ശേഷമുള്ള താരത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. അപകടത്തിൽ താരത്തിന്റെ 7 പല്ലുകൾക്ക് പരിക്ക് സംഭവിച്ചിരുന്നു.മൂക്കിലും മുഖത്തും ശസ്ത്രക്രിയകൾ വേണമായിരുന്നു. ഇരു കവിളുകളിലെയും അസ്ഥികൾ ചേരാൻ കമ്പികൾ ഇട്ടു. ചികിത്സ തുടരുന്നുണ്ടെങ്കിലും ആ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള തയാറെടുപ്പിലാണ് മഹേഷ് ഇപ്പോൾ.

പല്ലുകൾ വെച്ചിരിക്കുകയാണ്. ആ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. താരം തന്നെ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. കൂടെ സിനിമ തരാം സൈജു കുറിപ്പും ഉണ്ട്. ഈ ചിത്രം കണ്ടതോടെ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലും സന്തോഷത്തിലും ആണ്. ആ പഴയ ചിരി കണ്ടതിന്റെ സന്തോഷത്തിൽ ആണ് പ്രേക്ഷകർ. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്. ഇതിന് മുൻപ് മഹേഷ്‌ വീഡിയോയിലൂടെ പറഞ്ഞത് ഇങ്ങനെ,ഞാന്‍ മിമിക്രി ആര്‍ട്ടിസ്റ്റും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമാണ്. എല്ലാവര്‍ക്കും അറിയാം മിമിക്രിയാണ് എന്റെ ജീവിതം.

മിമിക്രിയിലൂടെയാണ് നിങ്ങള്‍ എല്ലാവരും എന്നെ തിരിച്ചറിഞ്ഞതും എന്നെ ഇഷ്ടപ്പെട്ടതും. ഇനി കുറച്ചു നാളത്തേക്ക് റെസ്റ്റാണ്.നിങ്ങള്‍ ആരും വിഷമിക്കണ്ട പഴയതിനേക്കാള്‍ അടിപൊളി ആയി ഞാന്‍ തിരിച്ചു വരും. അപ്പോഴും നിങ്ങള്‍ എല്ലാവരും എന്റെ കൂടെ ഉണ്ടാകണം, എന്നെ പിന്തുണയ്ക്കണം എനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി പറയുകയാണ്.ജൂൺ 5ന് വടകരയിലെ പരിപാടി കഴിഞ്ഞ് സുധി, ബിനു അടിമാലി, ഉല്ലാസ് അരൂർ എന്നിവർക്കും ഒപ്പം കാറിൽ എറണാകുളത്തേക്കു മടങ്ങവെയായണ് അപകടം. പിൻ സീറ്റിൽ ബിനുവിനൊപ്പമായിരുന്നു യാത്ര.

Scroll to Top