സെറ്റ് സാരിയിൽ സുന്ദരിയായി ലക്ഷ്മി നക്ഷത്ര ; ചിന്നുവിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകർ !!!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഠമാർ പഠാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ ജനപ്രിയ പരിപാടികളുടെ അവതാരകയായി എത്തി രസകരമായ അവതരണശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ലക്ഷ്മിയ്ക്ക് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ട്. ലക്ഷ്മി സംഗീത ലോകത്തു നിന്നും റേഡിയോ ജോക്കിയായി 2007 മുതൽ ജോലി തുടങ്ങി. പിന്നീട് അവതാരക ആയിട്ടായിരുന്നു ലക്ഷ്മിയുടെ ലോകം. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ ഇടയ്ക്കിടെ ലക്ഷ്മി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. രസകരമായ നിരവധി ഗെയിമുകൾ ആണ് സ്റ്റാർ മാജിക് പരിപാടിയുടെ പ്രത്യേകത.

വിനോദത്തിന് വേണ്ടി മാത്രമാണ് മത്സരാർത്ഥികൾ എല്ലാം തന്നെ ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. ഒരു വിജയി, അല്ലെങ്കിൽ പരാജിതൻ എന്ന കോൺസെപ്റ്റ് ഈ പരിപാടിയിൽ ഇല്ല. അതുകൊണ്ടുതന്നെ ഈ പരിപാടി കണ്ടിരിക്കാൻ മലയാളികൾക്ക് ഒരു പ്രത്യേക ആവേശമാണ്. കൗണ്ടറുകൾ ആണ് ഈ പരിപാടിയുടെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത. ഉരുളക്കുപ്പേരി പോലെ ആണ് എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ മത്സരാർത്ഥികളുടെ ഭാഗത്തുനിന്നും വരുന്നത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്.

ഓണത്തോടനുബന്ധിച്ച് കേരളസാരിയുടുത്ത്മനോഹാരിയായാണ് താരം ഫോട്ടോയിൽ. സിന്ധു വത്സനാണ് താരത്തിന് മേക്കപ്പ് നടത്തിയിരിക്കുന്നത്. ലിബ്സ് അലോൻസോയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ജിജെ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഭരണങ്ങളും പുടവ ബൈ രോഹിണി സാരിയും ഒരുക്കിയിരിക്കുന്നു. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top