നീണ്ട 20 വർഷത്തെ കാത്തിരിപ്പിനു വിരാമം: സന്തോഷം പങ്കുവച്ച് രചന നാരായണൻകുട്ടി

മലയാളി പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് രചന നാരായണൻ കുട്ടിയുടേത്. മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിൽ വൽസല എന്ന കഥാപാത്രം ചെയ്യുന്ന നടിയും കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയുടെ അവതാരകയും ആയിരുന്നു രചന നാരായണൻകുട്ടിവിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍തന്നെ ശാസ്ത്രീയനൃത്തം, ഓട്ടന്‍തുള്ളല്‍, കഥകളി, കഥാപ്രസംഗം എന്നിവയില്‍ സജീവമായി പങ്കെടുത്തിരുന്നു. നാലാക്ലാസുമുതല്‍ പത്തുവരെ തൃശ്ശൂര്‍ ജില്ലാ തിലകമായിരുന്നു. യൂണിവേഴ്‌സിറ്റി കലാതിലകവുമായിരുന്നു.റേഡിയോ ജോക്കിയായും രചന പ്രവർത്തിച്ചിട്ടുണ്ട്. രചന നായികയായ ആദ്യചലച്ചിത്രമാണ് ലക്കി സ്റ്റാർ.

ജയറാം നായകനായ ഈ ചിത്രത്തിന്റെ സംവിധായകൻ ദീപു അന്തിക്കാടാണ്.നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.പുണ്യാളന്‍ അഗര്‍ബത്തീസ്, ആമേന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.ഇരുപത് വർഷങ്ങൾക്കുശേഷം നാടകത്തിൽ അഭിനയിക്കാൻ രചന നാരായണൻകുട്ടി.സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്യുന്ന അനാമിക എന്ന നാടകത്തിലൂടെയാണ് രചനയുടെ രണ്ടാം വരവ്. നാടക പരിശീലനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് ഈ വിവരം നടി പ്രേക്ഷകരെ അറിയിച്ചത്.


പ്രിയപ്പെട്ടവരേ നീണ്ട 20 വർഷങ്ങൾക്ക് ശേഷം ഞാൻ ഒരു നാടകത്തിന്റെ ഭാഗമാവുകയാണ് .ശ്രീ സൂര്യ കൃഷ്ണമൂർത്തി സാർ സംവിധാനം ചെയ്യുന്ന അനാമിക എന്ന നാടകം ജൂൺ 3, 4 തീയതികളിൽ വൈകിട്ട് 6.30 ന് തൈക്കാട് സൂര്യ നാടക കളരിയിലെ ഗണേശത്തിലാണ് അരങ്ങേറുന്നത്ത് . ഏവരും തീർച്ചയായും വന്ന് ദയയോടെ ഈ അവസരത്തെ അനുഗ്രഹിക്കുകയും എന്റെ സ്വപ്നത്തിന്റെ ഭാഗമാകുകയും ചെയ്യണം-രചന കുറിച്ചു.

Scroll to Top