ചോട്ടുവിന്റെ ജ ഡം പൊട്ടകിണറ്റിൽ നിന്നും കണ്ടെത്തി, നെഞ്ച്പൊട്ടി കരഞ്ഞ് ദിലീപും കുടുംബവും

സോഷ്യൽ മീഡിയയിൽ സൂപ്പർ ഡോഗ് എന്ന പേരിൽ വിശേശിക്കപെടുന്ന ചോട്ടു എന്ന നായയുടെ ജ ഡം പൊട്ടകിണറ്റിൽ നിന്ന് കിട്ടിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.നായയുടെ ശരീരം പോസ്റ്റ്‌മാർട്ടം ചെയ്യാനാണ് പോലീസ് തീരുമാനം.കൊല്ലം ജില്ലയിലെ കരിങ്ങന്നൂർ സ്വദേശിയായ ദിലീപ് കുമാറിൻറെ നായ ആയിരുന്നു ചോട്ടു.ഈ അവസരത്തിൽ സങ്കടം സഹിക്കനാകാതെ പൊട്ടി കരയുകയാണ് ദിലീപ് കുമാർ.എന്നാൽ കഴിഞ്ഞ 5 ദിവസമായി ചോട്ടുവിനെ കാണാനില്ല. ചോട്ടുവിനായി നാടാകെ അന്വേഷണത്തിലായിരുന്നു.ജനുവരി 31 ന് രാത്രി എല്ലാവർക്കുമൊപ്പം ചോട്ടു ഉറങ്ങാൻ കിടന്നതാണ്. പതിവുപോലെ രാവിലെ ആരെയും വിളിച്ചുണർത്താൻ അവനെത്തിയില്ല. കുസൃതി കാണിച്ച് മാറിനിൽക്കുകയാണ് എന്നാണ് ആദ്യം കരുതിയത്.

പക്ഷേ മണിക്കൂറുകൾ പിന്നിട്ടിട്ടും ചോട്ടുവിനെ കണ്ടെത്താനായിട്ടില്ല.ചോട്ടുവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒപ്പം സമൂഹമാധ്യമങ്ങളിലും അല്ലാതെയുമായി സജീവ തിരച്ചിൽ പുരോഗമിച്ചിരുന്നു.തങ്ങളുടെ പ്രിയപ്പെട്ട ചോട്ടു ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ദിലീപ്കുമാറും വീട്ടുകാരും. പൊലീസില്‍ പരാതി നല്‍കിയിരുന്നതിനാല്‍ ഇന്നലെ ഡോഗ് സ്‌ക്വാഡ് വന്ന് പരിശോധന നടത്തിയെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചിരുന്നില്ല.സമീപപ്രദേശങ്ങളിലൊന്നും കാണാത്തതിനാല്‍ ആരെങ്കിലും മോഷ്ടിച്ചു കടന്നതാകുമെന്നാണ് കരുതിയത്.ആരെങ്കിലും മോ ഷ്ടിച്ചതാണെങ്കില്‍ ദയവുചെയ്ത് തങ്ങള്‍ക്ക് ചോട്ടുവിനെ തിരികെ തരണമെന്നും കേ സ് എടുക്കുമെന്ന ഭ യത്താല്‍ ഇക്കാര്യം മറച്ചുവയ്ക്കുന്നതാണെങ്കില്‍ കേ സ് എടുക്കില്ലെന്നും ദിലീപ് കുമാര്‍ ഇന്നലെ വിഡിയോയിലൂടെ ദിലീപ് കരഞ്ഞ് പറഞ്ഞിരുന്നത്.

മലയാളം മനസ്സിലാകുന്ന നായയെ തിരക്കിയായിരുന്നു അന്ന് ഞങ്ങൾ ഇവിടെ എത്തിയത്. ഉടമയായ ദിലീപ് കുമാറിന് പത്രം വായിക്കാനായി കണ്ണട എടുത്തുകൊണ്ടു നൽകുന്നതുപോലും ചോട്ടു ആയിരുന്നു. വീട്ടിൽ ജനൽ അടക്കുന്നതും, ബൈക്കിൻ്റെ താക്കോൽ എടുത്തു കൊണ്ടു വരുന്നതും, കൃഷിയിൽ സഹായിക്കുന്നതുമെല്ലാം ചോട്ടുവായിരുന്നു. ചോട്ടുവിനായി ഒരു യൂട്യൂബ് ചാനലും ഇവർ തുടങ്ങി. നാൽപ്പതിലധികം വീഡിയോകളും അതിൽ പങ്കുവച്ചു.

Scroll to Top