കൂട്ടുകാരികൾക്കൊപ്പം നല്ല നിമിഷങ്ങൾ, ഭാവനയ്ക്കും സംയുക്തയ്ക്കും ഒപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് ഗീതു മോഹൻദാസ്.

മലയാളത്തിലെ ഒരു അഭിനേത്രിയും ഡോക്യുമെന്ററി ചലച്ചിത്രസംവിധായകയുമാണ് ഗീതു മോഹൻ‌ദാസ്. ശരിയായ പേര് ഗായത്രി മോഹൻ‌ദാസ്. വിളിപ്പേരായ ഗീതു എന്നത് സിനിമയിലേക്ക് വന്നപ്പോൾ തന്റെ സിനിമ പ്പേര് ആയി സ്വീകരിച്ചു.ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രമാണ് ഗീതുവിന്റെ ആദ്യത്തെ ചിത്രം. അഞ്ചു വയസുള്ളപ്പോളാണ് ഗീതു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. മലയാളത്തിലെ ഫാസിലിന്റെ ചിത്രമായ എന്റെ മാമാട്ടിക്കുട്ടി അമ്മക്ക് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാ‍യ എൻ ബൊമ്മകുട്ടി അമ്മക്ക് എന്ന ചിത്രത്തിൽ പ്രധാന വേഷമാണ് ഗീതു ചെയ്തത്.

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത കേൾക്കുന്നുണ്ടോ എന്ന ഡോക്യുമെന്ററി 2009-ൽ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.സോഷ്യൽ മീഡിയയിൽ കുടുംബചിത്രങ്ങൾ കൂട്ടുകാർക്കൊപ്പമുള്ള ചിത്രങ്ങൾ മാത്രമേ താരം പങ്കുവെക്കാറുള്ളു. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.താരത്തിന് ഒരു മകൾ ആണ് ഉള്ളത്.ആരാധ്യ എന്നാണ് പേര്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരം പോസ്റ്റ്‌ ചെയ്ത ഫോട്ടോസ് ആണ്. കൂട്ടുകാരികൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തത്.

മലയാള സിനിമയിലെ താരങ്ങൾ ആയ ഭാവന, സംയുക്ത വർമ, മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, പൂർണിമ എന്നിവരൊക്കെ തന്നെ വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഒത്തുകൂടലും ആഘോഷിക്കാറുണ്ട്.ഫോട്ടോസ് അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.ഗീതു ഇപ്പോൾ പങ്കുവെച്ച ഫോട്ടോയിൽ ഭാവനയും സംയുക്തയുമാണ് കൂടെയുള്ളത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top