കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറെ പിരിച്ചുവിട്ടെന്ന് പരാതി,‘വനിതാ കണ്ടക്ടർ മോശമായി പെരുമാറുന്നത് പതിവ്; പ്രതിഷേധം

സമൂഹമാധ്യമങ്ങളിൽ താരമായ ഷർമിളയെ സന്ദർശിക്കാൻ കനിമൊഴി എംപി എത്തിയതിനു പിന്നാലെയാണു ഷർമിളയെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്നത്.കോയമ്പത്തൂർ ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവർ മലയാളിയായ വടവള്ളി തിരുവള്ളുവർ നഗറിൽ എം. ഷർമിളയെ (24) ബസ് ഉടമ പിരിച്ചുവിട്ടതായി പരാതി,.സംഭവം കോയമ്പത്തൂരിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. അതേസമയം, പിരിച്ചുവിട്ടതല്ലെന്നും ബസിലെ വനിതാ കണ്ടക്ടറുമായുള്ള തർക്കത്തെ തുടർന്നു ഷർമിള ജോലി ഉപേക്ഷിച്ചു പോയതാണെന്നും ബസ് ഉടമ ദുരൈ കണ്ണൻ പറഞ്ഞു.

ഗാന്ധിപുരം ബസ് സ്റ്റാൻഡിൽ നിന്നു സോമനൂരിലേക്കുള്ള 20–എ ടൗൺ ബസിലെ ഡ്രൈവറായി കഴിഞ്ഞ ഏപ്രിൽ ഒന്നിനാണു ഷർമിള ജോലിയിൽ പ്രവേശിച്ചത്. ആദ്യ സർവീസ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഷൊർണൂർ കുളപ്പുള്ളി മാരിയമ്മൻ ക്ഷേത്രത്തിനു സമീപമുള്ള സരോജിനി–മുരുകേശൻ ദമ്പതികളുടെ മകളായ ഹേമയുടെ മകളാണു ഷർമിള. അച്ഛൻ മഹേഷ് ഡ്രൈവറായിരുന്നു. ഫാർമസിയിൽ ഡിപ്ലോമ നേടിയ ഷർമിളയ്ക്കു ഡ്രൈവിങ് ജോലിയാണ് ഇഷ്ടം

ഇന്നലെ രാവിലെയാണു കനിമൊഴി എംപിയും ഏതാനും പാർട്ടി പ്രവർത്തകരും ഷർമിള ഡ്രൈവറായ ബസിൽ കയറിയത്. എംപി ഷർമിളയെ അഭിനന്ദിച്ചു. ഇതിനിടെ ഷർമിളയും വനിതാ കണ്ടക്ടറും തമ്മിൽ തർക്കമുണ്ടായി. എംപി ബസിൽ നിന്ന് ഇറങ്ങിയതിനു പിന്നാലെ ഷർമിളയും ബസ് പാതിവഴിയിൽ നിർത്തി ഇറങ്ങി. വനിതാ കണ്ടക്ടർ മോശമായി പെരുമാറിയെന്നാണു ഷർമിളയുടെ പരാതി. ഷർമിളയ്ക്കു ജോലി നഷ്ടപ്പെട്ടതു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഒട്ടേറെ പേർ ജോലി വാഗ്ദാനം ചെയ്തു രംഗത്തെത്തി. സംഭവം അറിഞ്ഞ് കനിമൊഴി എംപിയും വാനതി ശ്രീനിവാസൻ എംഎൽഎയും സഹായം വാഗ്ദാനം ചെയ്തു.

Scroll to Top