വിദ്യാർത്ഥികൾക്ക് വേണ്ടി ബസ്സ്റ്റോപ്പിൽ എത്തി ബസ്ജീവനക്കാർക്ക് വേണ്ട നിർദ്ദേശം നൽകി കളക്ടർ എസ് സുഹാസ്.

സ്കൂൾ തുറന്നാൽ നാം സ്ഥിരം കേൾക്കാറുള്ളതാണ് വിദ്യാർത്ഥികളും ബസ്ജീവനക്കാരും തമ്മിലുള്ള ഉരസലുകൾ.വിദ്യാർത്ഥികൾക്ക് ബസ് നിർത്താതെ ഇരിക്കുക,കൺസെഷൻ നൽകാതെ ഇരിക്കൽ,മോശമായ പെരുമാറ്റം ഇവയൊക്ക സർവസാധാരമാണ്.എന്നാൽ അതിനെതിരെ രംഗത്തിറങ്ങി കളക്ടർ എസ് സുഹാസ്.അതിന്റെ ഭാഗമായി ഇടപ്പളി ചങ്ങമ്പുഴ പാർക്കിനടുത്തുള്ള റോഡിൽ ബസ്റ്റോപ്പിൽ വന്ന് നിൽക്കുകയും നീരിക്ഷിക്കുകയും ചെയ്തു.

അപ്രത്യക്ഷീതിതമായി കളക്ടറെ കണ്ടതും വിദ്യാർത്ഥികളും ബസ്ജീവനക്കാരും ഞെട്ടി.അതെ തുടർന്ന് കളക്ടർ എസ് സുഹാസ് തൻറെ ഫേസ്ബുക്കിൽ ചിത്രങ്ങൾക്കൊപ്പം പോസ്റ്റ് ഇടുകയുണ്ടായി.പോസ്റ്റ് ഇങ്ങനെ,
ചുമതല ഏറ്റ ദിവസം മുതൽ പല കോണിൽ നിന്നും കേൾക്കുന്നതാണ് വിദ്യാർഥികളോടുള്ള ബസ് ജീവനക്കാരുടെ അവഗണന. ഇതിനു നമുക്ക് ഒരു ശാശ്വത പരിഹാരം കാണണം , അതിന്റെ ഭാഗമായി ഇന്ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനടുത്തുള്ള സർക്കാർ സ്‌കൂളിലെ കുട്ടികളോട് ആശയവിനിമയം നടത്തുകയും അവരോടൊപ്പം ബസ്സ് സ്റ്റോപ്പിൽ നിന്ന് ബസ് ജീവനക്കാരുടെ കുട്ടികളോടും യാത്രക്കാരോടുമുള്ള പെരുമാറ്റം മനസിലാക്കുവാൻ ശ്രമിക്കുകയും ചെയ്തു.ബസ്സുകൾ പരിശോധിക്കുകയും ജീവനക്കാരോട് കുട്ടികളോട് മാന്യമായി പെരുമാറണം എന്നും , ബസ്സുകൾ സ്റ്റോപ്പിൽ നിർത്തണം എന്നും , കൺസെഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്നും കർശ്ശന നിർദേശം നൽകുകയും ചെയ്തു.

ബസ്സ്മുതലാളിമാരോടും , തൊഴിലാളികളോടും എനിക്ക് ഒരു കാര്യമേ ഓര്മിപ്പിക്കാനൊള്ളു ” ബസ്സുകേറാൻ നിൽക്കുന്ന കുട്ടികളെ കാണുമ്പോൾ ദയാവായി ഒരുനിമിഷം നിങ്ങളുടെ വീട്ടിൽ ഉള്ള കുട്ടിയുടെ മുഖം ഓർക്കുക.നിയമലംഘനം നടത്തുന്ന ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ മോട്ടോർ വാഹനവകുപ്പിനും, പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. സഹായങ്ങൾ ആവശ്യമുള്ളവർക്കിടയിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്ന രീതിയാണ് അദ്ദേഹം അന്നുമിന്നും സ്വീകരിക്കുന്നത് എന്നതും സുഹാസിനെ വ്യത്യസ്തനാക്കുന്നു. പ്രളയ സമയത്ത് മുങ്ങിപ്പോയ ആലപ്പുഴയെയും പരിസര പ്രദേശങ്ങളെയും സാധാരണ നിലയിലേക്ക് തിരികെ കയറ്റുവാൻ, അന്ന് ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന സുഹാസിൻ്റെ പ്രവർത്തനം സഹായിച്ചത് വളരെയേറെയാണ്.

FACEBOOK POST