അറസ്റ്റിനായി ദിലീപിന്റെ ഗേറ്റിന് മുന്നിൽ ക്രൈംബ്രാഞ്ച്, ലഡു വിതരണവുമായി ആരാധകർ.

നടിയെ ആ ക്രമിച്ച കേ സില്‍ അ ന്വേഷണ സംഘത്തെ അ പായപ്പെടുത്താന്‍ ഗൂ ഡാലോചന നടത്തിയെന്ന കേസിൽ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വിധിയിൽ ദിലീപിന് ജാമ്യം ലഭിച്ചു . ദിവസങ്ങൾ നീണ്ട വാദങ്ങൾക്ക് ഒടുവിലാണ് വിധി . ദിലീപിന്റെ വീടിന്റെ മുന്നിൽ ക്രൈം ബ്രാഞ്ച് സംഘം എത്തിയിരിക്കുകയാണ്. വിധി ദിലീപിന് എതിരാണെങ്കിൽ അറസ്റ് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇനി കേസിൽ എന്ത് നടപടിയാണ് പ്രോസിക്യൂഷന്റെ ഭാഗത്തു നിന്ന് ഉണ്ടാകുക എന്നും അറിയില്ല.ദിലീപ് അടക്കമുള്ള 5 പ്രതികള്ക്കും ജാമ്യം.കേസിന്റെ വിധി പകർപ്പിനായി കാത്തിരിക്കുയാണ് അന്വേഷണ സംഘം. രാവിലെ ദിലീപിന്റെ വീടിനു മുന്നിലെത്തിയ ഉദ്യോഗസ്ഥർ വിധി വന്നതോടെ മടങ്ങി.

പ്രതികളുടെ ശബ്ദ സാംപിൾ നാളെ ശേഖരിക്കും.ദിവസങ്ങളോളം വാദങ്ങൾ നിരത്തിയിട്ടും അറസ്റ്റിന്റെ അനിവാര്യത കോടതിയിൽ അറിയിച്ചിട്ടും ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചതിന്റെ നിരാശയിലാണ് ക്രൈം ബ്രാഞ്ച്. ഉന്നത ഉദ്യോഗസ്ഥരൊന്നും പ്രതികരിച്ചില്ല. വിധി പകർപ്പ് ലഭിച്ചശേഷം മുന്നോട്ടുള്ള നടപടികൾ തീരുമാനിക്കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പറയുന്നു.ദിലീപിന്റെ വീടും പരിസരവും മാധ്യമങ്ങളും കൊണ്ട് നിറഞ്ഞു. വിധി പറയുന്നതിന് പത്തു മിനുട്ട് മുൻപ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരും വീടിനു മുന്നിൽ എത്തി. മുൻകൂർ ജാമ്യം നിഷേധിച്ചാലുടൻ ദിലീപിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു നീക്കം. ഒടുവിൽ മുൻകൂർ ജാമ്യം നൽകിയുള്ള വിധി വന്നതോടെ ഉദ്യോഗസ്സ്ഥർ മടങ്ങി..പിന്നാലെ ആലുവ സ്വദേശിയായ ദിലീപ് ആരാധകൻ വീടിനു മുന്നിൽ ലഡ്ഡു വിതരണം നടത്തി.

Scroll to Top