ഗോവയിൽ അവധിക്കാലം ആഘോഷിച്ച് പൂർണിമയും ഇന്ദ്രജിത്തും ; വീഡിയോ പങ്കുവെച്ച് താരം.

മലയാള സിനിമയുടെ പ്രിയ താരമാണ് പൂർണിമ. വിരലിൽ എണ്ണാവുന്ന നല്ല കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.ഒരുപാട് താരദമ്പതിമാർ സിനിമയിൽ ഉണ്ടെങ്കിലും അതിൽ പൂർണിമയും ഇന്ദ്രജിത്തും അൽപം സ്പെഷ്യലാണ്. സോഷ്യൽ മീഡിയയിലും സജീവമായ പൂർണിമയും ഇന്ദ്രജിത്തും തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മൂന്നുവർഷത്തെ പ്രണയത്തിനുശേഷമാണ് പൂർണിമയും ഇന്ദ്രജിത്തും വിവാഹിതരാവുന്നത്.

ഇപ്പോഴിതാ ഇന്ദ്രജിത്തിനൊപ്പം ഗോവയിൽ വെക്കേഷൻ ആഘോഷിക്കുകയാണ് പൂർണിമ. പൂർണിമയുടെ ഇഷ്ട സ്ഥലങ്ങളിലൊന്നാണ് ഗോവ. ഇടയ്ക്കിടെ താരവും കുടുംബവും വെക്കേഷൻ ആഘോഷിക്കാൻ ഗോവയിൽ പോകാറുണ്ട്. ഇത്തവണ മക്കളായ പ്രാർത്ഥനയും നക്ഷത്രയും ഇരുവർക്കും ഒപ്പമില്ലെന്നാണ് പൂർണിമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽനിന്നും വ്യക്തമാകുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ ഗോവയിൽനിന്നുള്ള മറ്റു ചില വീഡിയോകളും പൂർണിമ ഷെയർ ചെയ്തിരുന്നു.ഇപ്പോൾ താരത്തിനെ പുതിയ വീഡിയോ ആണ് ട്രെ ൻഡിങ് ആകുന്നത്.ഗോവയിലെ വെക്കേഷൻ ആഘോഷവേളയിലെ ചിത്രങ്ങൾ കോർത്തിണക്കിയുള്ള വീഡിയോയാണ് പൂർണിമ പോസ്റ്റ് ചെയ്തത്. ഇന്ദ്രജിത്തിനൊപ്പമുള്ള ചിത്രങ്ങളും പൂർണിമയുടെ സ്റ്റൈലിഷ് ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.

നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.

Scroll to Top