23 ആം ജന്മദിനമാഘോഷിച്ച് നടി നിരഞ്ജന അനൂപ് ; വിഡിയോ

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നിരഞ്ജന അനൂപ്. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം നിരഞ്ജന അഭിനയിച്ചിട്ടുണ്ട്.രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമ രംഗത്ത് കടന്നു വന്നത്. ചിത്രത്തിൽ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് നിരജ്ജന അഭിനയിച്ചത്. കോഴിക്കോട് സ്വദേശിയായ നിരഞ്ജന ഇപ്പോള്‍ എറണാകുളത്താണ് താമസിക്കുന്നത്.

സോഷ്യല്‍ മീഡിയയിലും നിരഞ്ജനയ്ക്ക് ധാരാളം ആരാധകരുണ്ട്. ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. താരത്തിന്റെ 23 ആം ജന്മദിനമായിരുന്നു ഇന്നലെ. അമ്മയ്ക്കും അച്ഛനുമൊപ്പമാണ് നിരഞ്ജന ജന്മദിനം ആഘോഷിച്ചത്. ജന്മദിനാഘോഷത്തിന്റെ വിഡിയോ നിരഞ്ജന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

നിരവധിപേർ താരത്തിന് ആശംസകളുമായി രംഗത്തെത്തി.ഷെയ്ന്‍ നിഗം നായകനാകുന്ന ‘ബര്‍മുഡ’, അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിങ് ഫിഷ് എന്നിവയാണ് നിരഞ്ജനയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

Scroll to Top