കൊതിച്ച് വാങ്ങിയ സൈക്കിൾ, കൂട്ടുകാരെ കാണിക്കാനായി മുറ്റത്തേക്കിറക്കി; ഹാൻഡിൽ വയറിൽ ഇടിച്ച് വിദ്യാർഥിനി മ രിച്ചു !!!

ഹാൻഡിൽ വയറിൽ ഇടിച്ച് വൃന്ദയുടെ അപ്രതീക്ഷിത മ രണത്തിൽ വിറങ്ങലിച്ചു ബന്ധുക്കളും കൂട്ടുകാരും. തലേ ദിവസം വാങ്ങിയ സൈക്കിൾ രാത്രി മുഴുവൻ കാത്തിരുന്ന ശേഷം രാവിലെ ഫ്ലാറ്റിലെ കൂട്ടുകാരെ കാണിക്കാനായി മുറ്റത്തേക്കിറക്കിയതായിരുന്നു. റോഡിലേക്ക് ഇറങ്ങുന്നതിനിടെ ചെറിയ ഇറക്കത്തിൽ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു. ഹാൻഡിൽ വയറിൽ ഇടിച്ചതിനെ തുടർന്നു വയറിനു ചെറുതായി പോറലേറ്റിരുന്നു. വൈകിട്ടു ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിൽ പരുക്ക് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞില്ലെന്ന പരാതിയുമുണ്ട്. മറ്റൊരു ആശുപത്രിയിൽ എത്തിച്ചു നടത്തിയ വിശദ പരിശോധനയിലാണ് ചെറുകുടലിനു പ രുക്ക് കണ്ടെത്തിയത്. പ രുക്കേറ്റ ഭാഗം ശസ്ത്രക്രിയ നടത്തി സ്ഥിതി നിയന്ത്രണ വിധേയമായിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് അപ്രതീക്ഷിത മ രണം. അ പകടമുണ്ടായി പുറമേക്കു കാര്യമായ പരുക്കൊന്നുമില്ലാതിരുന്ന വൃന്ദയുടെ മ രണം ഉൾക്കൊള്ളാൻ ഇപ്പോഴും വീട്ടുകാർക്കായിട്ടില്ല . കൺമുന്നിലുണ്ടായ അ പകടത്തിൽ കൂട്ടുകാരിയെ നഷ്ടപ്പെട്ട വേദനയിലാണ് വൃന്ദയുടെ കൂട്ടുകാരും.

Scroll to Top