ശർക്കരയിൽ നിന്നും തേനിലേക്ക്,92 ൽ നിന്നും 77 ലേക്ക്, ദീപയുടെ ജൈത്ര വിജയം.

സമൂഹത്തിൽ ബോഡി ഷൈ മിങ്ങിന്റെ പേരിൽ സമൂഹത്തിൽ കളിയാക്കിപെടുന്നവർ ഏറെയാണ്.പലരും അതിന്റെ പേരിൽ ക്രൂഷിക്കപ്പെടുന്നവരും ഉണ്ട്. എന്നാൽ അതിനെ ഒക്കെ മറികടന്നു മുന്നോട്ട് വിജയം കൈപറ്റുന്നവർ ഏറെ യുണ്ട്. അത്തരമൊരു യുവതിയുടെ വിജയകഥയാണ് ഇപ്പോൾ വൈറൽ ആകുന്നത്.രണ്ടുവർഷങ്ങൾക്കു മുൻപാണ് തിരുവനന്തപുരം സ്വദേശിനിയും എച്ച്. ആർ. പ്രഫഷനലുമായ ദീപാ ശരത് വണ്ണം കുറയ്ക്കണം എന്നൊരു ഉറച്ച തീരുമാനമെടുത്തത്. 92 കിലോ എന്ന അമിതശരീരഭാരത്തിൽ നിന്ന് 77 കിലോയിലേക്കുള്ള യാത്ര കഠിനമായിരുന്നു. ഇതേപ്പറ്റി ദീപ പറയുന്നത് ഇങ്ങനെ,

വണ്ണം കുറയ്ക്കലിന്റെ ആദ്യപടിയായി ഞാൻ ഒഴിവാക്കിയത് മൈദ, പഞ്ചസാര, പുറത്തു നിന്നുള്ള ആഹാരം, സോസേജ്, പനീർ ഉൾപ്പെടെ പാക്കേജ്ഡ് ഫൂഡ്, കൃത്രിമ ഭക്ഷ്യപദാർഥങ്ങൾ, പാലും പാലുൽപ്പന്നങ്ങളും , ചിക്കൻ അങ്ങനെ നീണ്ട ഒരു ലിസ്‌റ്റാണ്. ആഹാര ക്രമീകരണം ജീവിതത്തിന്റെ തന്നെ ഭാഗമായി. ഒരു ചടങ്ങിൽ പങ്കെടുത്താലും അൽപം മാത്രമേ കഴിക്കൂ. ആഹാരം വേസ്റ്റാക്കില്ല എന്നൊരു തീരുമാനവുമെടുത്തു. ഇടയ്ക്ക് ആഹാരത്തോടു കൊതി തോന്നിയാൽ തട്ടുദോശ കഴിക്കും. പഴങ്കഞ്ഞി കുടിക്കും. വിശക്കുമ്പോൾ മാത്രം ആഹാരം കഴിക്കുക എന്നതാണ് മറ്റൊരു തീരുമാനം. വീട്ടിൽ എല്ലാവർക്കും ചിക്കൻ തയാറാക്കുന്നത് ഞാനാണ്. പക്ഷേ ഞാൻ അത് ടേസ്‌റ്റ് ചെയ്യുക പോലുമില്ല.

എനിക്കിപ്പോൾ ആസ്മ ഇല്ല. നെബുലൈസർ ഉപയോഗിച്ചിട്ട് കാലം കുറേ ആയി. ഡോക്ടറെ കണ്ടിട്ടും കുറേ കാലമായി. ചിക്കൻ നിർത്തിയതിനു ശേഷം ഫൈബ്രോയ്ഡിന്റെ വലുപ്പം കുറഞ്ഞു. ശരീരഭാരം കുറച്ചിട്ടും അത് ചർമത്തെ ബാധിച്ചുമില്ല. ഈ വർഷത്തേയ്ക്കുള്ള എന്റെ ടാർഗറ്റ് വെയ്റ്റ് 70 ആണ്.ട്രാൻസ്ഫാറ്റും ട്രാൻസ്ഷുഗറും ആഹാരത്തിൽ നിന്നു നീക്കിയതോടെ വലിയ നേട്ടമുണ്ടായി. പഞ്ചസാരയ്ക്കു പകരം ശർക്കര, തേൻ എന്നിവ ഉപയോഗിച്ചു. ചിക്കറിയില്ലാതെ പൊടിപ്പിച്ച കാപ്പിപ്പൊടി കൊണ്ട് ബ്ലാക് കോഫി കുടിച്ചു തുടങ്ങിയപ്പോൾ പ്രമേഹവും ബോർഡർ ലൈനിലായി.

VIDEO

Scroll to Top