അമ്മയായതിൽ സന്തോഷം, ഡോക്ടറിനും നഴ്സിനും നന്ദി പറഞ്ഞ് ശ്രീലക്ഷ്മി ശ്രീകുമാർ.

മലയാളത്തിന്റെ ഹാസ്യസാമ്രാട്ടായ ജഗതി ശ്രീകുമാറിന്റെ മകളായ ശ്രീലക്ഷ്മി ശ്രീകുമാര്‍ പ്രേക്ഷകർക്ക് ഏറെ പരിചിതമാണ്.അഭിനേത്രി, അവതാരക, നര്‍ത്തകി തുടങ്ങിയ മേഖലകളില്‍ മികവ് തെളിയിച്ചു.2016 ൽ പുറത്തിറങ്ങിയ വൺസ് അപ്പൺ എ ടൈം ദേർ വാസ് എ കള്ളൻ, ക്രാന്തി തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ ശ്രീലക്ഷ്മി അഭിനയിച്ചിരുന്നു. ഏഷ്യാനെറ്റ് ചാനൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഒരു മത്സരാർത്ഥിയായിരുന്ന ശ്രീലക്ഷ്മി. അഞ്ചുവർഷത്തെ പ്രണയത്തിനു ഒടുവിൽ ആണ് ശ്രീലക്ഷ്മി വിവാഹിത ആയത്. ജിജിന്‍ ജഹാംഗീർ ആണ് ശ്രീലക്ഷ്മിയുടെ ഭർത്താവ്. ജിജിൻ ദുബായിൽ കൊമേഴ്ഷ്യൽ പൈലറ്റ് ആണ്. വിവാഹശേഷം ദുബായിലാണ് ഇപ്പോൾ ഇരുവരും.

കൊച്ചിയില്‍ അയല്‍ക്കാരായിരുന്നു ജിജിനും ശ്രീലക്ഷ്മിയും അന്ന് മുതൽ തുടങ്ങിയ സൗഹൃദം ആണ് പിന്നീട് പ്രണയത്തിൽ എത്തിയത്.നവംബര്‍ 17ന് ആണ് ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്,വിവാഹത്തിനുശേഷം തിരുവനന്തപുരത്ത് വെച്ച് നടന്ന വിവാഹ വിരുന്ന് ചടങ്ങിൽ പ്രമുഖർ ആണ് പങ്കെടുത്തത്.ശ്രീലക്ഷ്മി ശ്രീകുമാർ അമ്മയായതിന്റെ സന്തോഷത്തിലാണ്. മാർച്ച് പത്തിനാണ് ശ്രീലക്ഷ്മിക്കും ഭർത്താവ് ജിജിൻ ജഹാംഗീറിനും ആദ്യത്തെ കൺമണിയായി മകൻ ജനിച്ചത്.

അര്‍ഹാന്‍ ജിജിന്‍ ജഹാംഗീര്‍ എന്നാണ് കുഞ്ഞിന്റെ പേര്. ഇപ്പോഴിതാ ശ്രീലക്ഷ്മി ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി പറയുകയാണ്.ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ഡോക്ടറുടെയും നേഴ്സിന്റെയും കൂടെ നില്‍ക്കുന്ന ചിത്രത്തിനൊപ്പ് താരം കുറിച്ചത് ഇങ്ങനെ,‘മാതൃത്വത്തിലേക്കുള്ള വഴി വളരെ മനോഹരമാണ്, ഉത്കണ്ഠയും ആവേശവും, സന്തോഷവും തുടങ്ങി പല വികാരങ്ങള്‍ നിറഞ്ഞതാണ് അത്. എന്റെ ഗര്‍ഭകാലം ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് പോലെ ആയിരുന്നു. പക്ഷേ എന്റെ അരികില്‍ നില്‍ക്കുന്ന മാന്ത്രിക കൈകളുള്ള ഈ സുന്ദരമായ ആത്മാവിന് വലിയ നന്ദി.

ഡോക്ടര്‍ ഗൗരി ഒരു അത്ഭുത മനുഷ്യനും മികച്ച ഡോക്ടറുമാണ്. അവര്‍ എനിക്ക് ആത്മവിശ്വാസവും സുരക്ഷിതത്വവും നല്‍കി. അര്‍ഹമിനെ സുരക്ഷിതമായി പ്രസവിക്കാന്‍ എന്നെ സഹായിച്ചു. ഡോക്ടര്‍ ഗൗരിയ്ക്കും എമ്മയ്ക്കും പരിയച സമ്പന്നമായ പ്രസവശുശ്രൂഷ നടത്തിയ കിംഗ്സ് ഹോസ്പിറ്റലിലെ എല്ലാ ചികിത്സയ്ക്കും പരിചരണത്തിനും വളരെ നന്ദി’. നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

Scroll to Top