ഒരുപാട് പേര്‍ മത്സരിക്കുമ്പോള്‍ ഒരാള്‍ക്കല്ലേ പുരസ്‌കാരം നല്‍കാനാകൂ ; തന്മയയെ അഭിനന്ദിച്ച് മാളികപ്പുറം ഫെയിം ദേവനന്ദ!!

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയെ പരിഗണിക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.തന്മയ സോളാണ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരത്തിന് അർഹയായത്. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം ലഭിച്ചത്.എന്നാൽ മാളികപ്പുറം എന്ന ചിത്രത്തിലെ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയെ അവാർഡിന് പരിഗണിച്ചില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.

ഈ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് ദേവനന്ദ.’പുരസ്‌കാരം ലഭിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ച തന്മയ സോളിനെ അഭിനന്ദിക്കുന്നു. ഒരുപാട് പേര്‍ മത്സരിക്കുമ്പോള്‍ ഒരാള്‍ക്കേ പുരസ്‌കാരം നല്‍കാനാകൂ. ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നുമാണ്’ ദേവനന്ദയുടെ പ്രതികരണം.മാളികപ്പുറം സിനിമയിൽ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയും മത്സരത്തിൽ തന്മയക്കൊപ്പം അവസാന റൗണ്ട് വരെ എത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.

എന്റെ പ്രിയപ്പെട്ട മമ്മൂട്ടി അങ്കിളിന് മികച്ച നടനുള്ള അവാർഡ് കിട്ടിയതിലും ഒത്തിരി സന്തോഷം. ‘2018’ സിനിമയിൽ എന്റെ അച്ഛനായി അഭിനയിച്ച കുഞ്ചാക്കോ ബോബൻ അങ്കിളിനും അവാർഡ് കിട്ടിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു”-ദേവാനന്ദന പറഞ്ഞു.കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തന്മയ സോള്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവരാണ് ഈ വര്‍ഷത്തെ ബാലതാരങ്ങള്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. പല്ലൊട്ടി നയന്റീസ് കിഡ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡാവിഞ്ചിക്ക് പുരസ്‌കാരം ലഭിച്ചത്.

Scroll to Top