പ്രിയപ്പെട്ടവരിൽ ഒരാൾ വിടവാങ്ങിയ നിമിഷം, ആഘോഷങ്ങളില്ല, മമ്മൂട്ടിയെ കാണാൻ ലിജോ ജോസ്.

2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സിനിമ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. നന്‍പകല്‍ നേരത്തെ മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം. മികച്ച നടിയായി വിന്‍സി അലോഷ്യസിനെ തിരഞ്ഞെടുക്കപ്പെട്ടു.രേഖയിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിന് പുരസ്കാരം.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കമാണ് മികച്ച ചിത്രം. ആദ്യമായി മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടുന്നത് 1981ലാണ്.

‘അഹിംസ’യിലൂടെ രണ്ടാമത്തെ മികച്ച നടനുള്ള അവാര്‍ഡാണ് മമ്മൂട്ടിക്ക് ലഭിച്ചത്.അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കുമ്പോൾ നെടുമ്പാശേരി ഗോൾഫ് കോഴ്സിൽ പുതിയ ചിത്രമായ ബസൂക്കയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് സെറ്റിലെത്തിയത്. അവാർഡ് വിവരമറിഞ്ഞ് മാധ്യമങ്ങൾ അന്വേഷിക്കുന്നതായി നിർമാതാവ് ആന്റോ ജോസഫിന്റെ വിളിയെത്തിയപ്പോൾ മമ്മൂട്ടി പറഞ്ഞു

പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം’. വൈകാതെ സെറ്റിൽ നിന്നു കൊച്ചിയിലെ വീട്ടിലേക്കു മടങ്ങി. അവാർഡ് വിവരമറിഞ്ഞ് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി വസതിയിലെത്തിയിരുന്നു.ഇദ്ദേഹം അവിടെ എത്തിയ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

video

Scroll to Top