കുട്ടി വിജയ് ഫാൻ തന്നെ, രഞ്ജിതമേ പാട്ടിന് അകത്ത് കിടന്ന് അനക്കം വെച്ച് ദേവികയുടെ കുഞ്ഞാവ.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദേവിക. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ദേവരാഗം സീരിയലിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഒരു ഊമയായ പെൺകുട്ടിയുടെ വേഷമായിരുന്നു താരം ഇതിൽ അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ധാരാളം അവസരങ്ങൾ താരത്തിന് ടെലിവിഷൻ മേഖലയിൽ നിന്നും ലഭിച്ചു. ഇന്ന് മലയാളം ടെലിവിഷൻ മേഖലയിൽ വളരെ സജീവമായ താരമാണ് ദേവിക.സംഗീതസംവിധാന രംഗത്ത് സജീവമായ വിജയ് മാധവ് ആണ് ദേവികയുടെ ഭർത്താവ്.റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായാണു വിജയ് മാധവ് ശ്രദ്ധേയനാകുന്നത്.

പിന്നീട് സംഗീതസംവിധാന രംഗത്ത് സജീവമാകുകയായിരുന്നു. ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന സംഗീത സംവിധായകരില്‍ ഒരാളാണ് വിജയ്.താരം ഗർഭിണി ആയതും അതിന് ശേഷമുള്ള ഓരോ വിശേഷങ്ങളും ദേവികയും വിജയും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് ഇവർ പങ്കുവെച്ച വീഡിയോ ആണ്.വാരിസി’ലെ ‘രഞ്ജിതമേ രഞ്ജിതമേ…’ എന്ന ഗാനം കേൾക്കുമ്പോൾ ബേബി വയറിനു അകത്ത് അനക്കം വെക്കുന്ന വീഡിയോ ആണ് ഇവർ പങ്കുവെച്ചത്.ഈ പാട്ട് എപ്പോൾ കേട്ടാലും ഇത് തന്നെയാണ് എന്നും ഇവർ പറയുന്നു.

ഇരുവരും വീഡിയോയ്ക്ക് ഒപ്പം കുറിച്ചത് ഇങ്ങനെ,രഞ്ജിതമേ രഞ്ജിതമേ …ഈ പാട്ട് ഇറങ്ങിയ അന്ന് ആണ് നായികയ്ക്ക് മൂവ്മെന്റ്സ് അറിഞ്ഞു തുടങ്ങിയത്, എപ്പോ ഈ പാട്ട് കേട്ടാലും ഇത് തന്നെ അവസ്ഥ. ഇന്നലെ വാരിസ് കണ്ടു ഫുൾ ഇ ളക്കം തന്നെ,ഇത് ഒരു മൂവി പ്രൊമോഷൻ വീഡിയോ ഒന്നുമല്ല പക്ഷെ കുട്ടി ഇപ്പോഴേ വിജയ് ഫാൻ ആയി എന്നാണ് തോന്നുന്നത്,എന്തായാലും എല്ലാര്ക്കും ഫാമിലി ആയി കാണാൻ നല്ലൊരു കുടുംബ ചിത്രം ആണ് വാരിസ് (Varisu)ഇടക്കൊക്കെ കണ്ണ് നനയിച്ചു, ഒപ്പം മാസ്സ്, പിന്നെ അടിപൊളി കുത്തു പാട്ടും ഡാൻസും, ഒരു കിടിലൻ വിജയ് പൊങ്കൽ ചിത്രം.നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

video


Scroll to Top