മക്കൾക്ക് വേണ്ടി ഒരുമിച്ച് എത്തി ധനുഷും ഐശ്വര്യയും, കൂടെ വിജയ് യേശുദാസും ദർശനയും.

2002 ലാണ് ധനുഷ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. പിതാവ് കസ്തൂരിരാജ സംവിധാനം നിർവഹിച്ച തുള്ളുവതോ ഇളമൈ എന്നതായിരുന്നു ആദ്യചിത്രം. കരിയറിലെ ഏറ്റവും മികച്ച വിജയം നൽകിയത് 2007- ൽ പുറത്തിറങ്ങിയ പൊല്ലാതവൻ എന്ന ചിത്രമാണ്. യാരടി നീ മോഹിനി, പഠിക്കാതവൻ, ഉത്തമപുത്തിരൻ, ശീടൻ, ആടുകളം, മാപ്പിളൈ എന്നീ ചിത്രങ്ങൾ ധനുഷിന്റെ കരിയറിൽ വിജയചിത്രങ്ങളായിരുന്നു. ചലച്ചിത്ര സംവിധായികയും നര്‍ത്തകിയുമാണ് ഐശ്വര്യ ആര്‍ ധനുഷ്.

തമിഴ് ചലച്ചിത്ര താരം രജനീകാന്ത് ഐശ്വര്യയുടെ പിതാവും യുവതാരം ധനുഷ് ഐശ്വര്യയുടെ ഭർത്താവും ആയിരുന്നു.സഹസംവിധായികയായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഐശ്വര്യ 3 എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ധനുഷും ഐശ്വര്യയും വേര്പിരിഎന്നാൽ 18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുക ആണെന്ന് താരങ്ങൾ തന്നെ വ്യക്തമാക്കുകയാണ്.

ട്വിറ്റെറിലൂടെയാണ് ഇരുവരും ഒരേ കുറിപ്പ് പങ്കുവെച്ചത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യുദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും ക്രമപ്പെടുത്തലിന്‍റെയും ഒത്തുപോവലിന്‍റെയുമൊക്കെ യാത്രയായിരുന്നു ഇത്.ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്.പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന്

സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ.എന്നാണ് താരം കുറിച്ചത്. വിവാഹമോചനം കഴിഞ്ഞാലും സുഹൃത്തുക്കൾ ആയിരിക്കുമെന്ന് ധനുഷ് പറഞ്ഞിരുന്നു. എന്നാൽ അതിനെ പരിഹസിച്ച് നിരവധി പേര് രംഗത്ത് എത്തിയിരുന്നു. ഒരിക്കലും അതിന് സാധിക്കില്ല എന്നായിരുന്നു എന്നാണ് പ്രേക്ഷകർ വിധിയെഴുതിയത്.

എന്നാൽ ഇപ്പോഴിതാ മക്കൾക്ക് വേണ്ടി ഒന്നിച്ച് നിൽക്കുകയാണ് ഇവർ.മൂത്ത മകൻ യാത്രയെ സ്‌കൂളിലെ സ്പോർട്സ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുന്ന പരിപാടിയ്ക്ക് വേണ്ടിയാണ് ഇവർ എത്തിയത്.മകന്റെ ഈ നേട്ടത്തെ കുറിച്ച് ഐശ്വര്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെ,എത്ര മനോഹരമായാണ് ഒരു ദിവസം തുടങ്ങുന്നത്. എന്റെല ആദ്യത്തെ കുട്ടി ഇന്ന് സ്കൂളിലെ സ്പോർചട്സ് ക്യാപ്റ്റനായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണുന്നു. അഭിമാനമുള്ള മാതാവെന്നും, അവർ വേഗം വളരുന്നു.

Scroll to Top