സാരിയിൽ തിളങ്ങി അമ്മയും മകളും ; പുത്തൻ മേക്ക് ഓവർ ചിത്രം പങ്കുവെച്ച് മഞ്ജു പിള്ള !!

സത്യവും മിഥ്യയും എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ട് എത്തിയ താരമാണ് മഞ്ജു പിള്ള.ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൽ എന്നീ പരമ്പരകളിലെ വേഷങ്ങൾ പരക്കെ ശ്രദ്ധിക്കപ്പെട്ടു. ഹാസ്യാത്മകമായ വേഷങ്ങളായിരുന്നു ഇവ. ഇതോടെ കോമഡി പരമ്പരകൾ കൂടുതൽ അവരെ തേടിയെത്തി. തട്ടീം മുട്ടീം എന്ന പരമ്പര അത്തരത്തിൽ സമ്പ്രേക്ഷണം ചെയ്യുന്ന ഒരു മെഗാ പരമ്പരയാണ്. കെ.പി.എ.എസി. ലളിതയുടെ മരുമകളായിട്ടാണ് ഈ പരമ്പരയിൽ മഞ്ജു വേഷമിടുന്നത്.

കാണീകളുടെ പ്രശംസ നേടിയ ചിത്രങ്ങളായ മഴയെത്തും മുൻപേ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, രമണൻ, നാലു പെണ്ണുങ്ങൾ എന്നിവയിൽ അഭിനയിച്ചു.അതുകൂടാതെ ഈ അടുത്തിടയ്ക്ക് ഇറങ്ങിയ ഹോം എന്ന ചിത്രത്തിൽ മികച്ച അഭിനയമാണ് കാഴ്ച്ച വെച്ചത്. അതിലൂടെ മികച്ച പ്രതികരണമാണ് ലഭിച്ചത്.ഇപ്പോൾ ഒരു ചിരി ബംബർ ചിരി എന്ന പരിപാടിയിൽ ജഡ്ജ് ആയിട്ടും എത്തി. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മഞ്ജു.തന്റെ വിശേഷങ്ങൾ എല്ലാം തന്ന താരം പങ്കുവെക്കറുണ്ട്.

ഇപ്പോഴിതാ സാരിയിൽ ഉള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു.മകൾ ദയക്കൊപ്പമുള്ള ചിത്രമാണ് മഞ്ജു പങ്കുവെച്ചത്.ലൈക്ക് മദർ, ലൈക്ക് ഡോട്ടർ എന്ന കുറിപ്പോടെയാണ് ഇരുവരും സാരിയിലുള്ള ചിത്രം മഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്.റിമി ടോമി, സയനോര ഫിലിപ്പ്, ബീന ആന്റണി, വീണ നായർ, സരയു തുടങ്ങിയവരെല്ലാം ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്.

Scroll to Top