ഭാര്യക്കും മകൾക്കും ഒപ്പം പുതിയ ബിഎംഡബ്ല്യു സ്വന്തമാക്കി ധ്യാൻ ശ്രീനിവാസൻ !!!

ആഡംബര വാഹനങ്ങൾ സ്വന്തമാക്കുക എന്നത് എല്ലാവരുടെയെയും ആഗ്രഹമാണ്. എന്നാൽ സെലിബ്രിറ്റികൾ അത് നേടുമ്പോൾ വർത്തയാകാറുമുണ്ട്. ഇപ്പോഴിതാ നടനും നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ ബി എം ഡബ്ല്യൂ സ്വന്തമാക്കിയിരിക്കുന്ന വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. BMW X6 ആണ് ധ്യാൻ സ്വന്തമാക്കിയത്. ഭാര്യയ്ക്കും മകൾക്കും ഒപ്പമാണ് വാഹനം വാങ്ങാൻ ധ്യാൻ എത്തിയത്. എക്സോട്ടിക്സ് ആൻഡ് ഇംപോർട്‌സ് സ്പോട്ടഡ് ഇൻ കേരളയാണ് അവരുടെ ഫേസ്ബുക്കിൽ ധ്യാൻ പുതിയ വാഹനം സ്വന്തമാക്കിയതിന്റെ ചിത്രം പോസ്റ്റ് ചെയ്തു.

വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിച്ച തിര എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് പ്രവേശിച്ച താരമാണ് ധ്യാൻ ശ്രീനിവാസൻ.മുഖ്യ വേഷത്തിലെത്തിയ ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ധ്യാൻ ആദ്യമായി തിരക്കഥയെഴുതി. ലവ് ആക്ഷൻ ഡ്രാമ എന്ന നിവിൻ പോളി നയതാര ചിത്രത്തിലൂടെ ധ്യാൻ സംവിധായകൻ ആയി.നീണ്ട നാളത്തെ പ്രണയത്തിന് ശേഷം അർപ്പിത സെബാസ്റ്റ്യനെ വിവാഹം കഴിച്ചു.

സായാഹ്‌ന വാർത്തകളാണ് ധ്യാനിന്റെ റിലീസ് കാത്തുകിടക്കുന്ന ചിത്രം. ധ്യാനിന്റെ പുതിയ ചിത്രങ്ങൾ പാതിരാകുർബാന, അടുക്കള ദി മാനിഫെസ്റ്റോ, ഹിഗ്വിറ്റ, 9എംഎം, കടവുൾ സകായം നടന സഭ, പ്രകാശൻ പറക്കട്ടെ, ലൗ ജിഹാദ്, ഖാലി പേഴ്സ് ഓഫ് ബില്യണേഴ്‌സ്, പൗഡർ സിൻസ് 1905, സത്യം മാത്രമേ ബോധിപ്പിക്കൂ, പാർട്ട്നേഴ്സ്, ത്രയം, ആപ് കൈസേ ഹോ, വീകം, ജോയ് ഫുൾ എൻജോയ് എന്നിവയാണ്. നടൻ ശ്രീനിവാസന്റെ മകനായ ധ്യാൻ നടനും സംവിധായകനും ഗായകനുമാണ്.

Scroll to Top