ജിമ്മിൽ വർക്ക്‌ഔട്ടിനിടയിൽ ട്രെൻഡിങ് പാട്ടിന് ഡാൻസ് കളിച്ച് ദിയ കൃഷ്ണ, വൗ എന്ന് അഹാന.

ഒരുപാട് ആരാധകരുളള താര കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണ കുമാറിന്‍റെ കുടുംബം. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരൊക്കെ ഇൻസ്റ്റാഗ്രാമിലെ ധാരാളം ഫോളോവേഴ്സുള്ള താരങ്ങളാണ്. ഇപ്പോള്‍ യൂട്യൂബിലും ഇവര്‍ തിളങ്ങുന്ന താരങ്ങളാണ്.ഇവരുടെ വ്ലോഗിങ് വീഡിയോസ് എല്ലാം തന്നെ യൂട്യൂബിൽ നമ്പർ വൺ ആയി ട്രെൻഡിങ് നിൽക്കാറുണ്ട്. ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും ഇവർ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്.

ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.താരത്തിന്റെ യൂട്യൂബ് ചാനലിനും ആരാധകർ ഏറെയാണ്. ഓസി ടാക്കീസ് എന്ന പേരിലാണ് താരം യൂട്യൂബ് ചാനൽ നടത്തുന്നത്. ലോക്ക് ഡൗൺ കാലത്ത് വീട്ടിലെ വിശേഷങ്ങളും സുഹൃത്തായ വൈഷ്‌ണവുമൊത്തുള്ള ഡാൻസ് വീഡിയോകളുമെല്ലാം ദിയ പങ്കുവെച്ചിരുന്നു.ഇരുവരും പ്രണയത്തിൽ ആണെന്നും നേരത്തെ താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം റീൽസ് ആണ്.

ട്രെൻഡിങ് ആയ പാട്ടിന് ഒപ്പമാണ് ഡാൻസ്.ജിമ്മിലെ വർക്ക്‌ ഔട്ടിന് ഇടയിലാണ് താരം ഡാൻസ് കളിക്കുന്നത്.ദിയയുടെ ജിം ഡാൻസ് നല്ല വെറൈറ്റി ആണെന്നാണ് പ്രേക്ഷകരുടെ വാദം.അനിയത്തിയുടെ വെറൈറ്റി ഡാൻസിന് കമന്റുമായി അഹാനയും രംഗത്തെത്തി. ‘വൗ’ എന്നാണ് അഹാന കമന്റ് ചെയ്തത്. ഡാൻസ് അടിപൊളിയാണെന്നാണ് ഭൂരിഭാഗം കമന്റുകളും.

VIDEO

Scroll to Top