ഇന്റർവ്യൂ കൊടുത്ത് കൊടുത്ത് അച്ഛൻ ഹിമാലയത്തിലേക്ക് ഓടിച്ചോ, ഭാര്യയും മകൾക്കും ഒപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് ധ്യാൻ ശ്രീനിവാസൻ.

വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിച്ച തിര എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് പ്രവേശിച്ച താരമാണ് ധ്യാൻ ശ്രീനിവാസൻ.മുഖ്യ വേഷത്തിലെത്തിയ ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ധ്യാൻ ആദ്യമായി തിരക്കഥയെഴുതി. ലവ് ആക്ഷൻ ഡ്രാമ എന്ന നിവിൻ പോളി നയതാര ചിത്രത്തിലൂടെ ധ്യാൻ സംവിധായകൻ ആയി.നീണ്ട നാളത്തെ പ്രണയത്തിന് ശേഷം അർപ്പിത സെബാസ്റ്റ്യനെ വിവാഹം കഴിച്ചു.

സായാഹ്‌ന വാർത്തകളാണ് ധ്യാനിന്റെ റിലീസ് കാത്തുകിടക്കുന്ന ചിത്രം.ധ്യാനിന്റെ പുതിയ ചിത്രങ്ങൾ പാതിരാകുർബാന, അടുക്കള ദി മാനിഫെസ്റ്റോ, ഹിഗ്വിറ്റ, 9എംഎം, കടവുൾ സകായം നടന സഭ, ലൗ ജിഹാദ്, ഖാലി പേഴ്സ് ഓഫ് ബില്യണേഴ്‌സ്, പൗഡർ സിൻസ് 1905, സത്യം മാത്രമേ ബോധിപ്പിക്കൂ, പാർട്ട്നേഴ്സ്, ത്രയം, ആപ് കൈസേ ഹോ, വീകം, ജോയ് ഫുൾ എൻജോയ് എന്നിവയാണ്.

ഇദ്ദേഹത്തിന്റെ സിനിമയായ പ്രകാശം പറക്കട്ടെ റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായം ആണ് ചിത്രം നേടുന്നത്. സിനിമയുടെ പ്രമോഷൻ ഭാഗമായി താരം ഈ ഇടയ്ക്ക് ഇന്റർവ്യൂകൾ കൊടുക്കാറുണ്ട് ആയിരുന്നു .അതെല്ലാം തന്നെ വൈറൽ ആയിരുന്നു.കഴിഞ്ഞ ദിവസം സിനിമയുടെ വിജയത്തിന്റെ സന്തോഷം പറയാൻ ആയി ലൈവിൽ വരുകയും എല്ലാവരോടും സംസാരിക്കുകയും ചെയ്തു.കൂട്ടത്തിൽ ഇനി സോളോ ഇന്റർവ്യൂകൾ ചെയ്യില്ല എന്നും വീട്ടിൽ നിന്നും നല്ല സമർദ്ദം ഉണ്ടെന്നും തമാശേരൂപേനെ പറഞ്ഞു.

ഇപ്പോഴിതാ വൈറൽ ആകുന്നത് ധ്യാൻ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ഫോട്ടോയാണ്.മകൾക്കും ഭാര്യക്കും ഒപ്പം ഹിമാലയത്തിൽ നിൽക്കുന്ന ഫോട്ടോയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.സിനിമയുടെ വിജയാഘോഷം ചെയ്യാൻ പോയതാണ് ഇവർ.താരത്തിന്റെ ഈ ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്.നിരവധി പേരാണ് രസകരമായ കമ്മെന്റുകളുമായി എത്തിയത്.

Scroll to Top