ജനപ്രിയ നായകൻ ദിലീപിന് യുഎഇ ഗോൾഡൻ വീസ, കയ്യടിയോടെ ആരാധകർ.

മലയാള സിനിമ താരം ദിലീപിന് യുഎഇ ഗോൾഡൻ വിസ നൽകി എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.ഇന്നലെ രാവിലെയാണ് 10 വർഷത്തെ വീസ സ്വീകരിക്കാൻ ദിലീപ് ദുബായിൽ എത്തിയത്. തിങ്കളാഴ്ച വരെ യുഎഇയിലുണ്ടാകും.താരം ഗോൾഡൻ വിസ ഏറ്റു വാങ്ങുന്ന ഫോട്ടോസ് സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറൽ ആണ്.

മലയാള സിനിമയിൽ മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, ടോവിനോ, ആസിഫ് അലി, മുക്ത, നൈല ഉഷ, ശ്വേത മേനോൻ, ഫഹദ് ഫാസിൽ തുടങ്ങി താരങ്ങൾക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. മലയാളസിനിമയിലെ പ്രേക്ഷകരുടെ പ്രിയതാരമാണ് ദിലീപ്.ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റി.

മഞ്ഞ്ജു ദിലീപ് ജനപ്രിയ ജോഡിയായി മാറി. ജോക്കറിനു ശേഷം ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയർന്നു.പതിനാറുവർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2014-ൽ മഞ്ജൂവാര്യരുമായുള്ള വിവാഹബന്ധവും നിയമപരമായി വേർപ്പെടുത്തിയ ദിലീപ്

തുടർന്ന് 2016 നവംബർ 25-ന് മലയാള സിനിമാ നടിയായ കാവ്യാ മാധവനെ വിവാഹം ചെയ്തു.എന്നാൽ ദിലീപും കാവ്യയയും പൊതുചടങ്ങുകളിൽ പങ്കെടുക്കാറില്ല.എന്നാൽ പ്രേത്യേക സാഹചര്യങ്ങളിൽ ചടങ്ങുകളിൽ അത്താറുണ്ട്. ആ ഫോട്ടോസ് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്.

Scroll to Top