ജാസ്മിൻ എനിക്ക് വിഷമം വരുന്ന കാര്യം സംസാരിച്ചു, ഞാൻ വേറൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണ് : മോണിക്ക.

കഴിഞ്ഞ ദിവസം ബിഗ്‌ബോസ് മത്സരാർഥി ജാസ്മിന്റെ ലൈവ് വീഡിയോ വൈറൽ ആയിരുന്നു.വിഡിയോയിൽ മോണികയുമായി ബ്രേക്ക് അപ്പ് ആയതാണ് പറഞ്ഞത്.എന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കുറച്ച് കാര്യങ്ങള്‍ പറഞ്ഞാണ് ജാസ്മിന്‍ വീഡിയോയുമായി എത്തിയത്.വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്. ജാസ്മിൻ വിഡിയോയിൽ പറയുന്നത് ഇങ്ങനെ,എന്റെ ഗേള്‍ഫ്രണ്ട് ആയിരുന്നു. കഴിഞ്ഞ ഒന്നര കൊല്ലമായി മോണിക എന്റെ പങ്കാളിയുമാണ്. ഞാന്‍ ബിഗ് ബോസിലേക്ക് പോവുന്ന സമയത്ത് എന്റെ കുടുംബമായി നിന്നത് മോണിക്ക മാത്രമാണ്. പിന്നെ എന്റെ ഡോഗ് സിയാലോയും. ഞാന്‍ ഷോ യിലേക്ക് പോയ സമയത്ത് സിയാലോയെ നോക്കിയത് മോണിക ആയിരുന്നു.

ഞങ്ങള്‍ രണ്ട് പേരെയും കുറിച്ചുള്ള ഒരു കാര്യം പറയാനാണ് വന്നത്.കഴിഞ്ഞ കുറച്ച ആഴ്ചകളായിട്ട് എനിക്കും മോണിക്കയ്ക്കും എതിരെ സൈബര്‍ ബുള്ളിങ്ങും അക്രമണങ്ങളുമൊക്കെ നടന്ന് കൊണ്ടിരിക്കുകയാണ്. ബിഗ് ബോസില്‍ വന്നത് കൊണ്ട് ഞാന്‍ അനുഭവിക്കുന്നുണ്ട്. അതുപോലെ തന്നെ ഇതിലൊന്നും പാര്‍ട്ട് അല്ലാത്ത മോണിക്കയും അനുഭവിക്കുകയാണ്. അത് അവള്‍ അര്‍ഹിക്കുന്നത് അല്ല.ബിഗ് ബോസില്‍ നിന്നും വന്നപ്പോള്‍ ഞാന്‍ ഇമോഷണലിയും മാനസികയുമായും തകര്‍ന്നു. ഈ സാഹചര്യത്തില്‍ മോണിക്കയുമായി തുടര്‍ന്ന് പോവുന്നത് വളരെ ബുദ്ധിമുട്ടാണ്.കാരണം അവളുടെ കാര്യം നോക്കുന്ന ഒരാളുടെ കൂടെ ജീവിക്കാനുള്ള അര്‍ഹത അവള്‍ക്കുണ്ട്.

എനിക്കതിന് സാധിക്കില്ലെന്ന് മനസിലാക്കാന്‍ പറ്റി. ഇത്രയും വെറുപ്പും കളിയാക്കലുകളൊന്നും അവള്‍ അര്‍ഹിക്കുന്നതല്ല. ആ കാരണം കൊണ്ട് അവളുമായി ബ്രേക്കപ്പ് ആവാമെന്ന് ഞാന്‍ തീരുമാനിച്ചു.മെന്റലി, ഇമോഷണലി, ഫിസിക്കലി, എല്ലാം വേണം. എനിക്കതിന് പറ്റുന്നില്ല. അതാണ് പിരിയാന്‍ കാരണം. മോണിക്കയുടെ കൂടെ ഒരുപാട് നല്ല ഓര്‍മ്മകളും മോശം കാര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഈ വീഡിയോയ്ക്ക് പലരും പല രീതിലുള്ള കമ്മെന്റുമായി എത്തി. എന്നാൽ ഇപ്പോഴിതാ അതിന് പിന്നാലെ മോണികയും ജാസ്മിനും അതിനുള്ള കാരണം പറഞ്ഞു എത്തുകയാണ് വീഡിയോയിലൂടെ. മോണിക പറഞ്ഞത് ഇങ്ങനെ,

ഇന്നലെ ജാസ്മിൻ ഇട്ട വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ക്ലിയർ ചെയ്യാനാണ് വീഡിയോ ചെയ്യുന്നത്.ബിഗ് ബോസ് വീട്ടിൽ ജാസ്മിൻ ഒരു കാര്യം പറഞ്ഞു, അതിൽ എനിക്ക് ഒരുപാട് വിഷമം ആയി. അവൾ നല്ലതും ചീത്തയും പറഞ്ഞിട്ടുണ്ട്. ആ സമയത്ത് ഞാൻ കൂടുതൽ ഒറ്റപെട്ടു പോയി. എന്നെ താങ്ങാൻ ആരും ഉണ്ടായിരുന്നില്ല. എന്നാൽ ഞാൻ ആ സമയത്ത് ഒരു പെൺകുട്ടിയുമായി അടുത്തു. അവൾ എനിക്ക് താങ്ങായി നിന്നു. ബിഗ്ബോസ് വീട്ടിൽ നിന്നും ജാസ്മിൻ തിരിച്ചു വന്നപ്പോൾ ഞാൻ ആ പെൺകുട്ടിയുമായി ഒരുപാട് അടുത്തു. എനിക്ക് മാറാൻ പറ്റാത്ത രീതിയിൽ അടുത്തു. ഞങ്ങൾ ഒരുമിച്ച് നിന്നുനോക്കി,പക്ഷെ പറ്റിയില്ല.

ഞങ്ങളുടെ മുറിവുകൾ ഉണങ്ങാൻ സമയം വേണം അതുകൊണ്ടാണ് ഞങ്ങൾ ഒരു ബ്രേക്ക് എടുത്തത്. ചിലപ്പോൾ കുറച്ച് കഴിയുമ്പോൾ എല്ലാം മാറി വീണ്ടും ഞങ്ങൾ ഒന്നിക്കുമെന്ന് പറഞ്ഞു മോണിക. അതിന് ശേഷം ജാസ്മിൻ പറഞ്ഞത് ഇങ്ങനെ, ഞാൻ മോണികയുടെ തീരുമാനത്തെ മാനിക്കുന്നു. ഇതിനിടയിൽ നിമിഷയെ വലിച്ചിടരുത്. അവൾ എന്റെ സഹോദരിയെ പോലെയാണ്. എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. എന്റെ മാത്രമല്ല മോണികയുടെയും. ഞങ്ങളുടെ കഥയ്ക്ക് ഇവിടെ അവസാനം ആണ്. ഈ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

VIDEO

Scroll to Top