‘മേനോന്‍’ ഒഴിവാക്കി സംയുക്ത എന്ന് വിളിച്ചാല്‍ മതി; ജാതി വാല്‍ വേണ്ട !!

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നായിക നടിമാരിൽ ഏറെ പ്രിയപ്പെട്ട ഒരാളാണ് സംയുക്ത മേനോൻ. ലില്ലി, തീവണ്ടി, ഉയരെ, എടക്കാട് ബെറ്റാലിയൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം തമിഴകത്തും ശ്രദ്ധേയ സാന്നിധ്യമായി മാറിക്കഴിഞ്ഞു.2005 മുതൽ ആണ് താരം മേഖലയിൽ സജീവമാകുന്നത്.തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതൽ ജനപ്രിയ താരമായി മാറിയത്. പോപ്കോൺ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം. 2008ലാണ് തീവണ്ടി പുറത്തിറങ്ങുന്നത്.

ആ വർഷം താരത്തിന്റെ കരിയറിലെ തന്നെ മികച്ച വർഷമായി കണക്കാക്കാം. മികച്ച അഭിനയത്തിലൂടെ ഓരോരോ വേഷങ്ങളെയും അന്വർഥം ആക്കാൻ താരത്തിന് കഴിഞ്ഞു.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരം തന്റെ ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളുമായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടും. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് ശ്രെദ്ധ നേടുന്നത്.പേരിൽനിന്ന് ‘മേനോൻ’ ഒഴിവാക്കുന്നുവെന്ന് നടി സംയുക്ത.ധനുഷ് നായകനായ വാത്തി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് തന്നെ സംയുക്ത എന്ന മാത്രം വിളിച്ചാല്‍ മതിയെന്നും മേനോന്‍ എന്ന് ചേര്‍ക്കേണ്ടതില്ലെന്നും നടി പറഞ്ഞത്.സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്നു കുറച്ചു നാൾ മുൻപു തന്നെ മേനോൻ ഒഴിവാക്കിയിരുന്നുവെന്നും താരം പറയുന്നു.

“എന്നെ സംയുക്ത എന്നു വിളിച്ചാൽ മതി. മേനോൻ എന്ന ജാതി വാല്‍ മുൻപ് ഉണ്ടായിരുന്നു.പക്ഷേ ഞാൻ അഭിനയിക്കുന്ന സിനിമകളിൽ എന്റെ പേരിൽനിന്ന് ‘മേനോൻ’ നീക്കം ചെയ്യാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്ന് കുറച്ചു നാൾ മുൻപ് തന്നെ ഞാൻ ജാതി വാൽ ഒഴിവാക്കിയിരുന്നു’’– സംയുക്ത പറയുന്നു.മലയാളത്തിൽ ‘കടുവ’യിലാണ് സംയുക്ത അവസാനം പ്രത്യക്ഷപ്പെട്ടത്.

Scroll to Top