ഭർത്താവിന് പണികിട്ടിയത്കൊണ്ട് എങ്ങനെ ബർത്ത്ഡേ ആഘോഷിക്കാം; സുപ്രിയയ്ക്ക് രസകരമായ പിറന്നാൾ ആശംസകളുമായി ലിസ്റ്റിൻ

മലയാള സിനിമ താരം പൃഥ്വിരാജിനോടുള്ള അതേ ഇഷ്ടം തന്നെയാണ് ഭാര്യ സുപ്രിയയോടും മലയാളി പ്രേക്ഷകർക്ക് ഉള്ളത്. ഭർത്താവിനെ സഹായിച്ച് സിനിമയുടെ പിന്നണി രംഗത്ത് സജീവമാണ് സുപ്രിയ. മാധ്യമ പ്രവർത്തന ജോലി ഉപേക്ഷിച്ച ശേഷമാണ് സുപ്രിയ സിനിമ മേഖലയിലേക്ക് വന്നത്. ഈ അടുത്തായിരുന്നു സുപ്രിയയുടെ അച്ഛന്റെ മ ര ണം.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.നിർമാതാവുമായ സുപ്രിയ മേനോന് രസകരമായ പിറന്നാൾ ആശംസകളുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.കുറിപ്പിന്റ പൂർണരൂപം :

കഴിഞ്ഞ കുറെ വർഷങ്ങളായി ഭർത്താവുമൊന്നിച്ച് എവിടെയെങ്കിലും ഒക്കെ പോയി രണ്ടു മൂന്ന് ദിവസം സ്പെൻഡ്‌ ചെയ്ത് ബർത്ത്ഡേ ആഘോഷിച്ച് തിരിച്ച് വരുന്നതായിരുന്നല്ലോ പതിവ് .ഈ വർഷം ഭർത്താവിന് പണികിട്ടിയത്കൊണ്ട് ഭർത്താവിനെ നോക്കി പരിപാലിച്ച് കൊണ്ട് ഇരിക്കുന്ന ഈ വ്യത്യസ്ത സാഹചര്യത്തിൽ എങ്ങനെ ബർത്ത്ഡേ ആഘോഷിക്കാം..?? തൽക്കാലം ഒരു ഗ്ലാസ്സെടുത്ത് ഒരു ചില്ലി അതിലിട്ട് എന്തെങ്കിലും പാനീയം അതിലൊഴിച്ച് ഭർത്താവിനെ നോക്കികൊണ്ട് ഇത്തവണത്തെ ബർത്ത്ഡേ എന്റെ ഒരു അവസ്ഥ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് …

ഗ്ലാസ് കൈയിൽ എടുത്ത് കൊണ്ട് …ഇനി ഞാൻ ഒന്നും പറയുന്നില്ല ..Just Chill Happy Birthday Dear Supriya …. God Bless
NB : ഇങ്ങനെ ഞാൻ ഫേസ്ബുക്കിൽ എഴുതി ഇട്ടതിന്റെ പേരിൽ എന്നെ മാനസികമായിട്ട് ബുദ്ധിമുട്ടിച്ചാൽ ഞാൻ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നതാണ്.സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനാൽ താരം വീട്ടിൽ വിശ്രമത്തിലാണ്. അതുകൊണ്ട് ആഘോഷങ്ങളും ഇത്തവണ വീട്ടിലാണ്. പൊതുവെ എല്ലാ പിറന്നാളിനും പൃഥ്വിക്കൊപ്പം സുപ്രിയ വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ പോവുകയാണ് ചെയ്യാറുള്ളത്.

Scroll to Top