പാമ്പിനെ തോളിലിട്ട് വ്യത്യസ്ത ഫോട്ടോഷൂട്ടുമായി മണിക്കുട്ടൻ ; വൈറൽ ഫോട്ടോസ് !!

സൂര്യ ടി.വിയിൽ സംപ്രേഷണം ചെയ്തിരുന്ന കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിൽ കായംകുളം കൊച്ചുണ്ണിയുടെ കൗമാരം അഭിനയിച്ചുകൊണ്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് മണിക്കുട്ടൻ. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമാ മേഖലയിലും എത്തി.തുടർന്ന് നിരവധി ചലച്ചിത്രങ്ങളിൽ നായകൻ, വി ല്ലൻ, സഹനടൻ എന്നിങ്ങനെ വിവിധ വേഷങ്ങൾ കൈകാര്യം ചെയ്തു.ഛോട്ടാ മുംബൈ, ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍, മിന്നാമിന്നിക്കൂട്ടം, പോ സിറ്റീവ്, പാസഞ്ചര്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, ലോഹം, പാവാട, ഒപ്പം, കമ്മാരസംഭവം എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.

മണിക്കുട്ടന്‍ ബിഗ് ബോസ് സീസണ്‍ 3യുടെ ടൈറ്റിൽ വിന്നറായിരുന്നു. ഷോയുടെ മൂന്നാം സീസണിൽ മത്സരിച്ച എല്ലാവരുമായും നല്ല സുഹൃദ് ബന്ധം കാത്തു സൂക്ഷിക്കുവാൻ മണിക്കുട്ടൻ ശ്രദ്ധിച്ചിരുന്നു. ലോക് ഡൗണ്‍ സമയത്തായിരുന്നു ഈ ഷോയിലേക്ക് താരത്തിന് അവസരം ലഭിച്ചത്.ഷോയുടെ തുടക്കം മുതലേ മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു മണിക്കുട്ടന് ലഭിച്ചത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.

കഴുത്തിൽ പാമ്പിനെ’ചുറ്റിയുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.ഇല്യാന എന്നാണ് പാമ്പിൻറെ പേര് എന്ന് മണിക്കുട്ടൻ കുറിച്ചിട്ടുണ്ട്. ഗിരീഷ് അമ്പാടിയാണ് മണികുട്ടന്റെ ഇ വൈറൽ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.പാമ്പിന് ഗോസിപ്പുകൾ കേൾക്കുവാനുള്ള ചെവിയില്ല. നേരിട്ടുള്ള ധാരണ മാത്രമേ പാമ്പിനുള്ളൂ. മറ്റേതൊരു ജീവിയെക്കാളും പാമ്പിനെ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയാൻ സാധിക്കും – ചിത്രങ്ങൾ പങ്കുവെച്ച് താരം കുറിച്ചു.മണിക്കുട്ടന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

Scroll to Top