സിദ്ധിഖ് സാറിന്റെ സിനിമകളിൽ എനിക്ക് അഭിനയിക്കാൻ സാധിച്ചില്ല, ഹാസ്യകലാകാരനെന്ന നിലയിൽ നിർഭാഗ്യകരം : സുരാജ് വെഞ്ഞാറമൂട്.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സുരാജ് വെഞ്ഞാറമൂടിന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ മരണപ്പെട്ട സിദ്ധിഖിന് ആദരാഞ്ജലികൾ അറിയിക്കുകയാണ്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും സിദ്ദിഖ് സർ ന്റെ ഒരു സിനിമയിൽ പോലും അഭിനയിക്കാൻ എനിക്ക് സാധിച്ചില്ല…കാലം അതിനുള്ള അവസരങ്ങൾ ഒരുക്കി തന്നിരുന്നില്ല.ഒരു ഹാസ്യകലാകാരൻ എന്ന നിലയിൽ അതൊരു നിർഭാഗ്യമായി തന്നെ കരുതുന്നു,

ബാല്യകാലം പൊട്ടിച്ചിരികളിലൂടെ രസകരമാക്കിയ സിനിമകളുടെ സൃഷ്ടാവിന്…എന്നും മലയാളികൾക്ക് ഓർത്തോർത്തു ചിരിക്കാനുള്ള കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യ കലാകാരന്…ഹൃദയത്തിൽ നിന്നും അങ്ങേയറ്റം വേദനയോടെ വിട…നിരവധി പേരാണ് സുരാജിന്റെ പോസ്റ്റിലൂടെ അനുശോചനം അറിയിച്ച് എത്തിയത്.


Scroll to Top