ആരെങ്കിലുമായി ഡേറ്റിങ്ങിലാണോ, അശ്വിനുമായി പ്രണയത്തിലാണോ, മറുപടി നൽകി ദിയ കൃഷ്ണ.

മലയാളത്തിലെ ജനപ്രിയ താരങ്ങളിലൊരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറേ വർഷങ്ങളായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ഇദ്ദേഹം. ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളായി മാറിയ താരമാണ് കൃഷ്ണകുമാർ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബങ്ങളിൽ ഒന്നാണ് ഇവരുടേത്. നടി അഹാന കൃഷ്ണകുമാർ ഇവരുടെ മൂത്തമകൾ കൂടിയാണ്.സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ കുടുംബം ആണ് ഇവർ.

ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ഇവർ ഇൻസ്റ്റഗ്രാം, യൂട്യൂബ് പോലുള്ള സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്.അകമഴിഞ്ഞ പിന്തുണയാണ് മലയാളി പ്രേക്ഷകർ ഇവരുടെ വിശേഷങ്ങൾക്ക് നൽകി വരാറുള്ളത്. ഇവർ പങ്കുവയ്ക്കുന്ന വീഡിയോകൾഎല്ലാം നിമിഷനേരം കൊണ്ടാണ് യൂട്യൂബിൽ ട്രെൻഡിങ് നമ്പർ വണ്ണിൽ എത്താറുള്ളത്.ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നത് രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വീഡിയോകൾ ആണ്.

നിരവധി ഫോള്ളോവെർസ് ആണ് ദിയയ്ക്ക് ഉള്ളത്.ഓസി എന്നാണ് ദിയയെ വിളിക്കുന്നത്.മുൻ ബോയ് ഫ്രണ്ടായ വൈഷ്ണവും ഒത്തുള്ള വീഡിയോകൾ വൈറലായിരുന്നു.വൈഷ്ണവും യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ദിയയും വൈഷ്ണവും തമ്മിലുള്ള പ്രണയ നിമിഷങ്ങലായിരുന്നു അധികവും. എന്നാൽ ഇവർ തമ്മിൽ ബ്രേക്ക്‌ അപ്പ് ആയി. അതെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.കുടുംബത്തെയല്ലാതെ വേറെ ആരേയും വിശ്വസിക്കരുത് എന്നാണ് ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം എന്നായിരുന്നു അന്ന് ദിയ പോസ്റ്റ്‌ ചെയ്തത്.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ്. ക്യു ആൻഡ് എ സെഗ്മെന്റിൽ ആണ് താരം. താരം യാത്ര പോയപ്പോൾ കൂടെ അശ്വിൻ എന്ന കൂട്ടുകാരനും ഉണ്ടായിരുന്നു. അതോടെ ദിയയുടെ അടുത്ത കാമുകൻ ഇദ്ദേഹം ആണെന്ന് കരുതിയിരിക്കുകയാണ് പ്രേക്ഷകർ. ആ സംശയം തീർക്കുകയാണ് ക്യു ആൻഡ് എ യിലൂടെ.അശ്വിൻ ആണോ പുതിയ ബോയ്ഫ്രണ്ട് എന്ന് ചോദിച്ചു വന്ന ഒരു കമന്റിന് ദിയ കൃത്യമായ മറുപടി നൽകിയിരുന്നു. തങ്ങൾ ഡേറ്റിങിൽ അല്ലെന്നും ഉറ്റ സുഹൃത്തുക്കൾ മാത്രമാണെന്നും മാലിദ്വീപ് അശ്വിന്

ഇഷ്ടമുള്ള സ്ഥലമായതുകൊണ്ടാണ് അവനെ യാത്രയിൽ ഒപ്പം കൂട്ടിയതെന്നുമാണ് ദിയ പറഞ്ഞത്.ഇപ്പോൾ ആരെയെങ്കിലും ഡേറ്റ് ചെയ്യുന്നുണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. വലിയൊരു ‘നോ’ ആയിരുന്നു ദിയയുടെ മറുപടി. വീഡിയോയിലൂടെയാണ് ദിയ പ്രതികരിച്ചത്. പ്രായം ചോദിച്ച ആളോട് 25 ആയെന്നും എന്നാൽ കണ്ടാൽ പറയില്ലെന്നും ദിയ പറയുന്നു.നിങ്ങളും അശ്വിനും ഒന്നിച്ചു കാണാൻ വളരെ ക്യൂട്ട് ആണെന്ന് പറഞ്ഞയാളോട് നന്ദി പറയുകയും ഒപ്പം അശ്വിനെ വീഡിയോയിൽ കാണിക്കുകയും ചെയ്യുന്നുണ്ട് ദിയ.

Scroll to Top