നീല ഔട്ട്‌ഫിറ്റിൽ തിളങ്ങി ദിയ കൃഷ്ണ, കിടിലൻ ലുക്കെന്ന് ആരാധകർ.

മലയാളത്തിലെ ജനപ്രിയ താരങ്ങളിലൊരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറേ വർഷങ്ങളായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ഇദ്ദേഹം. ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളായി മാറിയ താരമാണ് കൃഷ്ണകുമാർ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബങ്ങളിൽ ഒന്നാണ് ഇവരുടേത്. നടി അഹാന കൃഷ്ണകുമാർ ഇവരുടെ മൂത്തമകൾ കൂടിയാണ്.സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ കുടുംബം ആണ് ഇവർ.

ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ഇവർ ഇൻസ്റ്റഗ്രാം, യൂട്യൂബ് പോലുള്ള സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്. അകമഴിഞ്ഞ പിന്തുണയാണ് മലയാളി പ്രേക്ഷകർ ഇവരുടെ വിശേഷങ്ങൾക്ക് നൽകി വരാറുള്ളത്. ഇവർ പങ്കുവയ്ക്കുന്ന വീഡിയോകൾഎല്ലാം നിമിഷനേരം കൊണ്ടാണ് യൂട്യൂബിൽ ട്രെൻഡിങ് നമ്പർ വണ്ണിൽ എത്താറുള്ളത്.ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നത് രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വീഡിയോകൾ ആണ്.

നിരവധി ഫോള്ളോവെർസ് ആണ് ദിയയ്ക്ക് ഉള്ളത്.ഓസി എന്നാണ് ദിയയെ വിളിക്കുന്നത്.ഇടയ്ക്ക് ബോയ് ഫ്രണ്ടായ വൈഷ്ണവും ഒത്തുള്ള വീഡിയോകൾ വൈറലാണ്.വൈഷ്ണവും യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ദിയയും വൈഷ്ണവും തമ്മിലുള്ള പ്രണയ നിമിഷങ്ങളാണ് അധികവും.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത ഫോട്ടോസാണ്.

നീല കളർ ഡ്രസ്സിൽ അതീവ സുന്ദരി ആയാണ് ഉള്ളത്. ചിത്രത്തിൽ വൈഡ് നെക്ക് ഡ്രസ് ആണ് ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് ലൈക്കും കമ്മെന്റും ആയി എത്തിയത്.താരം ബ്രേക്ക് അപ്പ് ആയി എന്ന തരത്തിലുള്ള പോസ്റ്റുകൾ വന്നിരുന്നു. ഞാൻ സിംഗിൾ, എന്ത്‌ പ്രശ്നം ഉണ്ടായാലും വീട്ടുകാർ മാത്രമേ കാണുള്ളൂ എന്നാണ് ക്യു ആൻഡ് എ ടാസ്കിൽ ദിയ പറഞ്ഞത്.

Scroll to Top