നയൻ‌താരയുടെ വീട്ടിലേക്ക് എത്തി ഷാരൂഖ് ഖാൻ,തടിച്ചുകൂടി ആരാധകർ

ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാൻ ചെന്നൈയിലെ നയൻതാരയുടെ വീട്ടിലേക്ക് എത്തി.പുതിയ ചിത്രം ‘ജവാൻ’ സിനിമയുമായി ബന്ധപ്പെട്ടാണ് താരം നയൻ‌താരയുടെ വീട്ടിലേക്ക് എത്തിയത്.ജവാന്‍ സിനിമയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ ഷാറുഖിന് വില്ലനായി എത്തുക.

ഷാരൂഖാൻ നായകനായ ജവാൻ സിനിമയുടെ സംവിധായകനായ അറ്റ്ലീയും നയൻസിന്റെ വീട്ടിൽ എത്തി. നയൻതാരയുടെ വീട്ടിൽ നിന്നിറങ്ങുന്ന ഷാറുഖിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.താരം എത്തിയ വിവരം അറിഞ്ഞ നാട്ടുകാരും അവിടെ എത്തി. ആളുകളുടെ ഇടയിലൂടെ കാറിൽ കയറുന്ന വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

video

photos

Scroll to Top