ആദ്യം പരീക്ഷ, പിന്നെ വിവാഹം; വിവാഹസാരിയും കോട്ടും ധരിച്ച് പരീക്ഷയ്ക്കെത്തി യുവതി !!

ദിവസവും നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.വിവാഹ സാരിയില്‍ വെള്ള കോട്ടും സ്റ്റെതസ്കോപ്പും അണിഞ്ഞ് പരീക്ഷാ ഹാളിൽ എത്തിയ വധുവിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്.വിവാഹദിനവും പരീക്ഷാ ദിനവും ഒരുമിച്ച് വന്നാൽ എന്തുചെയ്യും? രണ്ടും ഒഴിവാക്കാന്‍ പറ്റില്ല. അങ്ങനെയാണ് വിവാഹത്തിന് തൊട്ടുമുമ്പ് ശ്രീലക്ഷ്മി അനില്‍ എന്ന വധു പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് എത്തിയത്.

കല്യാണ ദിവസം പ്രാക്ടിക്കൽ പരീക്ഷയെഴുതാൻ കോളജിലെത്തിയ വധുവിന്റെ വിഡിയോ ആണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. തീരുവനന്തപുരം സ്വദേശി ശ്രീലക്ഷ്മിയാണ് വിവാഹദിനത്തിലെത്തിയ പരീക്ഷയെ അങ്ങ് കൂളായി നേരിട്ടത്. പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് മുല്ലപ്പൂ ചൂടി ക്ലാസിലെത്തിയ ശ്രീലക്ഷ്മിയെ കണ്ട് സഹപാഠികള്‍ ആദ്യം അമ്പരന്നു. പിന്നാലെ ലാബ് കോട്ട് ധരിച്ച് വധു പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് തയ്യാറായി.

ഫെബ്രുവരി ഒന്നാം തീയതിയാണ് ശ്രീലക്ഷ്മിയുയുടെയും തിരുമല സ്വദേശി അഖിൽ ബി കൃഷ്ണയുടെയും വിവാഹം നടന്നത്. അന്നേ ദിവസം തന്നെ ആണ് സർവകലാശാലയുടെ അവസാനവർഷ പ്രാക്ടിക്കല്‍ പരീക്ഷയും നടന്നത്. രാവിലെ 10.30 നായിരുന്നു വിവാഹ മുഹൂർത്തം. ശ്രീലക്ഷ്മിയുടെ അപേക്ഷ പരിഗണിച്ച് പ്രാക്ടിക്കൽ പരീക്ഷ രാവിലെ 8 മണിക്ക് നടത്താൻ കോളേജ് അധികൃതരും സഹായമൊരുക്കി.

Scroll to Top