മുൻ റിലേഷനിൽ നിന്നും പഠിച്ച പാഠം, ഇനി നേരെ വിവാഹത്തിലേക്ക്, മനസ് തുറന്ന് ദിയ കൃഷ്ണ.

മലയാളത്തിലെ ജനപ്രിയ താരങ്ങളിലൊരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറേ വർഷങ്ങളായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ഇദ്ദേഹം. ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളായി മാറിയ താരമാണ് കൃഷ്ണകുമാർ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബങ്ങളിൽ ഒന്നാണ് ഇവരുടേത്. നടി അഹാന കൃഷ്ണകുമാർ ഇവരുടെ മൂത്തമകൾ കൂടിയാണ്.സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ കുടുംബം ആണ് ഇവർ.ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ഇവർ ഇൻസ്റ്റഗ്രാം,

യൂട്യൂബ് പോലുള്ള സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്. അകമഴിഞ്ഞ പിന്തുണയാണ് മലയാളി പ്രേക്ഷകർ ഇവരുടെ വിശേഷങ്ങൾക്ക് നൽകി വരാറുള്ളത്. ഇവർ പങ്കുവയ്ക്കുന്ന വീഡിയോകൾഎല്ലാം നിമിഷനേരം കൊണ്ടാണ് യൂട്യൂബിൽ ട്രെൻഡിങ് നമ്പർ വണ്ണിൽ എത്താറുള്ളത്.ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നത് രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വീഡിയോകൾ ആണ്.നിരവധി ഫോള്ളോവെർസ് ആണ് ദിയയ്ക്ക് ഉള്ളത്.ഓസി എന്നാണ് ദിയയെ വിളിക്കുന്നത്.

ഇടയ്ക്ക് ബോയ് ഫ്രണ്ടായ വൈഷ്ണവും ഒത്തുള്ള വീഡിയോകൾ വൈറലാണ്.വൈഷ്ണവും യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ദിയയും വൈഷ്ണവും തമ്മിലുള്ള പ്രണയ നിമിഷങ്ങളാണ് അധികവും.എന്നാൽ ഇവർ ബ്രേക്ക് അപ്പ് ആയതുമെല്ലാം ദിയ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.കുടുംബത്തെയല്ലാതെ വേറെ ആരെയും വിശ്വസിക്കരുത് എന്നും ഞാൻ സിംഗിൾ ആണെന്നും എല്ലാം ദിയ ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞിരുന്നു. ഇപ്പോഴിത വൈറൽ ആകുന്നത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറി ആണ്. ക്യു ആൻഡ് എ സെഗ്മെന്റിലാണ് ദിയ തന്റെ കാര്യങ്ങൾ കുറിച്ചത്.

മുൻ റിലേഷനിൽ നിന്നും പഠിച്ച പാഠം എന്താണ് ദിയ കുറിച്ചു.അതുപോലെ തന്നെ വൈബ് ആണോ ട്രസ്റ്റാണോ ബന്ധങ്ങൾ നിലനിൽക്കാൻ ആവശ്യം എന്ന ചോദ്യത്തിനാണ് ദിയയുടെ മറുപടി. വൈബുണ്ടെങ്കിൽ മാത്രമേ ഞാൻ ഒരാളുമായി ലേഷനിലാകു എന്നും എനിക്ക് ഏറ്റവും ആവശ്യം ട്രസ്റ്റാണെന്നും ദിയ കുറിച്ചു.അതുപോലെ തന്നെ ഇനി ആരെങ്കിലും ആയി ഡേറ്റ് ചെയ്യുമോ എന്ന ചോദ്യത്തിന് ഇനി ഇല്ല നേരെ കല്യാണമാണ് എന്നാണ് ദിയ കുറിച്ചത്.

Scroll to Top