ഭാവിവരന് വാലന്റൈന്‍ ഗിഫ്റ്റ് കൊടുക്കാൻ പോയ ശ്രീവിദ്യക്ക് കിട്ടിയ എട്ടിന്റെ പണി ; വിഡിയോ

യുവനടിമാരിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീവിദ്യ. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ശ്രീവിദ്യ ചുവട് വയ്ക്കുന്നത്. പിന്നീട് പല ചിത്രങ്ങളിലും തിളങ്ങിയിട്ടുണ്ട് എങ്കിലും ആദ്യം ആയി ശ്രീവിദ്യ വൈറൽ ആകുന്നത്, ഒരു പ്രാങ്ക് വീഡിയോയിലൂടെയാണ്.പിന്നീട് പല തവണ പ്രാങ്കിൽ പെട്ട ശ്രീവിദ്യ ഇപ്പോൾ സ്റ്റാർ മാജിക്ക് താരം കൂടിയാണ്. ഒരു പഴയ ബോംബ് കഥ, മാഫി ഡോണ തുടങ്ങിയ സിനിമകളിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്.സോഷ്യല്‍ മീഡിയയിലും ശ്രീവിദ്യ ശ്രദ്ധേയയാണ്.

താരത്തിന് ധാരാളം ഫോളോവേഴ്‌സുണ്ട്. യുവസംവിധായകനായ രാഹുൽ രാമചന്ദ്രനാണ് ഭാവി വരൻ.ആറ് വർഷത്തോളമായി ഇരുവരും തമ്മിൽ പ്രണയത്തിലാണ്.താരത്തിന്റെ എൻഗേജ്മെന്റ് ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.എന്‍ഗേജ്‌മെന്റ് കഴിഞ്ഞുള്ള ആദ്യ വാലന്റൈന്‍ ഡേ ആഘോഷമാക്കിയിരിക്കുകയാണ് ശ്രീവിദ്യയും രാഹുലും. യൂട്യൂബ് ചാനലിലൂടെയായാണ് ശ്രീവിദ്യ പുതിയ വിശേഷം പങ്കുവെച്ചത്.രാഹുലിന് സർപ്രൈസ് കൊടുക്കണമെന്ന ലക്ഷ്യത്തോടെ ടാറ്റു സ്റ്റുഡിയോയിൽ ചെന്ന നടിക്ക് തിരിച്ചു കിട്ടിയത് അതിലും വലിയൊരു സർപ്രൈസ് ആയിരുന്നു.

‘‘ഇത്തവണ കുറച്ച് സ്വാതന്ത്രത്തോടെ വലന്റൈൻസ് ഡേ ആഘോഷിക്കാന്‍ പറ്റും. ഇത്തവണ എന്തെങ്കിലും സര്‍പ്രൈസ് കൊടുക്കണമെന്നുണ്ട്. നന്ദുവിന്റെ ശരീരത്തിൽ കുറേ ടാറ്റു ഉണ്ട്. പുതിയ ഡിസൈന്‍ ചെയ്യണമെന്നൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. ഭയങ്കര ശിവഭക്തനാണ് നന്ദു. അത് ചെയ്യണമെന്നാഗ്രഹമുണ്ടെന്നൊക്കെ പറഞ്ഞിരുന്നു. എനിക്ക് ടാറ്റുവിനെക്കുറിച്ച് അധികം അറിയില്ല, സത്യം പറഞ്ഞാല്‍ പേടിയാണ്. ടാറ്റു സ്റ്റുഡിയോയിലെ ആളുകളോട് ഞാന്‍ സംസാരിച്ചിരുന്നു. കാര്യം ഇത് ചെയ്യണമെങ്കിൽ മണിക്കൂറുകളെടുക്കും. നന്ദു അറിയാതെ അവനെ ടാറ്റു ചെയ്യാൻ കൊണ്ടുപോകണം. നമുക്കൊരു വലന്റൈന്‍സ് ഡേ ഔട്ടിങ്ങിന് പോവണ്ടേയെന്ന് ഞാന്‍ നന്ദുവിനോട് ചോദിച്ചിരുന്നു. ഇതാണ് പദ്ധതി.’’–ശ്രീവിദ്യ പറയുന്നു.

അങ്ങനെ രാഹുലിനെയും കൊണ്ട് ശ്രീവിദ്യ ടാറ്റു സ്റ്റുഡിയോയിൽ എത്തുന്നു. രാഹുലിന്റെ ആഗ്രഹം പോലെ ടാറ്റു ചെയ്ത് തുടങ്ങുന്നു. കുറേ സമയമെടുക്കുന്നതിനാൽ രാഹുലിനെ ടാറ്റു ചെയ്യാനായി ഇരുത്തി ശ്രീവിദ്യയും സുഹൃത്തുക്കളും പുറത്തേക്ക് പോയിരുന്നു. ഇതിനിടെയാണ് രാഹുൽ മറ്റൊരു സർപ്രൈസ് പ്ലാൻ ചെയ്തത്. ശ്രീവിദ്യയുടെ കയ്യിൽ ടാറ്റു ചെയ്യുക. ശ്രീവിദ്യ തിരിച്ച് വന്നപ്പോഴാണ് രാഹുല്‍ ഈ സർപ്രൈസിനെക്കുറിച്ച് പറഞ്ഞത്. തനിക്കു പേടിയാണെന്നും ടാറ്റു ചെയ്ത് വന്നാൽ അച്ഛന്‍ വീട്ടില്‍ കയറ്റില്ലെന്നുമൊക്കെ ശ്രീവിദ്യ പറയുന്നുണ്ട്. അവസാനം രാഹുലിന്റെ നിർബന്ധത്തിൽ ശ്രീവിദ്യ സമ്മതിച്ചു. ടാറ്റു ചെയ്യുമ്പോള്‍ വേദന സഹിച്ച് ഇരിക്കുകയായിരുന്നു ശ്രീവിദ്യ. ഇനി ആര്‍ക്കും സര്‍പ്രൈസ് കൊടുക്കാന്‍ ഇറങ്ങിതിരിക്കില്ലെന്നും ശ്രീവിദ്യ പറയുന്നുണ്ട്.

Scroll to Top