എന്നെ സംബന്ധിച്ച് റിയാസ് കേവലം ഒരു റിയാലിറ്റി ഷോ മത്സരാർത്തി അല്ല ; ദിയ സന !!

ബിഗ് ബോസ് സീസണ്‍ 4 അവസാനഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇനി ഷോ അവസാനിക്കാന്‍ വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേയുളളൂ. ഫൈനല്‍ മത്സരാര്‍ത്ഥികള്‍ക്കൊപ്പം പഴയ മത്സരാര്‍ത്ഥികളും ഹൗസിലേയ്ക്ക് എത്തിയിട്ടുണ്ട്. .ബിഗ് ബോസ് താരം കൂടിയായ ദിയ സന ഇപ്പോല്‍ റിയാസിന് വേണ്ടി വോട്ട് ചോദിച്ചു കൊണ്ട് എത്തിയിരിക്കുകയാണ്. ദിയ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം :

റിയാസ് സലിം.മാറ്റി നിർത്തപെട്ടവൻ കൊണ്ടു വന്ന മാറ്റങ്ങളാണ് ഈ സീസണിലെ ബിഗ്‌ബോസിന് നിറങ്ങൾ നൽകിയതെന്ന് ഒറ്റവാക്കിൽ പറയാം.കുലമഹിമയുടെയും, ജാതിയുടെയും, മതത്തിന്റെയും, ആണത്തത്തിന്റെയും പേരിൽ ദുരഭിമാനം പേറി നടന്നവർക്കിടയിൽ ഈ ഭൂമിയിൽ എല്ലാമനുഷ്യരും തുല്യരാണെന്ന് വിളിച്ചു പറയാൻ ഓരോ അവസരവും ഉപയോഗപ്പെടുത്തുകയായിരുന്നു റിയാസ്.Lgbt കമ്മ്യൂണിറ്റിയെ പറ്റി മാത്രം അല്ല, മെൻസസ്, കൺസന്റ്, അഡോപ്‌ഷൻ, ഡിസ്‌എബിലിറ്റി, പുരുഷാധിപത്യം തുടങ്ങിയ വിവിധ വിഷയങ്ങളിൽ സമൂഹത്തിന്റെ മുൻവിധികളെ മനോഹരമായി തിരുത്തിയെഴുതി റിയാസ്.എന്നെ സംബന്ധിച്ച് റിയാസ് കേവലം ഒരു റിയാലിറ്റി ഷോ മത്സരാർത്തി അല്ല. സമൂഹത്തിന്റെ തെറ്റായ മുൻവിധികളെ ഒറ്റക്ക് തിരുത്താൻ നിർഭയനായി ഇറങ്ങി തിരിച്ച പോരാളി ആണ്.

അവനു നൽകുന്ന ഓരോ വോട്ടും നീതിയിൽ വിശ്വസിക്കുന്നവരുടെ പിന്തുണയാണ്.കുറച്ച് പേരാണെങ്കിലും അവനെ പോലെ നീതിക്ക് വേണ്ടി നിലകൊള്ളുന്ന മനുഷ്യരുടെ പിന്തുണ അവനുണ്ടെന്ന് അവൻ അറിയുന്നില്ല. അതുകൊണ്ടാണ് ഫൈനൽ മത്സരാർത്തി ആയിട്ടും പ്രേക്ഷക പിന്തുണ കൊണ്ടല്ല, ഷോയിൽ കണ്ടന്റ് ഉണ്ടാകാൻ സംഘാടകർ തന്നെ ഉപയോഗിക്കുന്നതാകാം എന്ന് അവൻ സങ്കടപ്പെടുന്നത്.ആ ധാരണ നമ്മൾ തിരുത്തണം. നീതി അത്ര ദൂരെയല്ലെന്നു നമ്മൾ അവനെ ബോധ്യപ്പെടുത്തണം.ഞാൻ റിയാസ് സലിമിന് വോട്ട് ചെയ്യാൻ എന്റെ സുഹൃത്തുക്കളെ ചാലഞ്ച് ചെയ്യുകയാണ്. നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളെ ചലഞ്ചു ചെയ്യുക. അതത്ര എളുപ്പമായിരിക്കില്ല.റിയാസിന് വോട്ട് ചെയ്യുകയെന്നാൽ ലിം ഗ ലൈം ഗീക ജാതി മത വ്യത്യാസം ഇല്ലാതെ എല്ലാവരും തുല്യരെന്ന് അംഗീകരിക്കലാണ്.റിയാസിന് വോട്ട് ചെയ്യുകയെന്നാൽ പ്രേമത്തെ ഭയക്കാതിരിക്കലാണ്.റിയാസിന് വോട്ട് ചെയ്യുകയെന്നാൽ ശീലങ്ങൾ തിരുത്തലാണ്, അപരനോടുള്ള കരുതലാണ്. Syama S PrabhaSreemayi SreeMruduladevi SJeo BabyAzniya AshminBincy YSruthy Sithara

Scroll to Top