മഹത്തായ പ്രണയം, ഉമിച്ചിക്കും വാപ്പിച്ചിക്കും വിവാഹാശംസകൾ നേർന്ന് ദുൽഖർ സൽമാൻ.

മലയാളസിനിമയുടെ സൂപ്പർ ഹീറോ മമ്മൂക്കയും ഭാര്യ സുൽഫത്തും തങ്ങളുടെ 43 മത് വിവാഹ വാർഷികം ആഘോഷിക്കുകയാണ്.1980ലാണ് മമ്മൂട്ടി സുൽഫത്തിനെ വിവാഹം ചെയ്തത്.ഈ ദമ്പതികൾക്ക് സുറുമി എന്ന് പേരുള്ള ഒരു മകളും, ദുൽഖർ സൽമാൻ എന്നു പേരുള്ള ഒരു മകനും ഉണ്ട്.

അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാൻ ഇന്ന് മലയാളത്തിലെ തിരക്കുള്ള നടന്മാരിലൊരാളാണ്.ഡോ.മുഹമ്മദ് രഹാൻ സയീദാണ് സുറുമിയുടെ ഭർത്താവ്. ഇവർക്ക് രണ്ട് ആൺമക്കളാണ്. അമാല്‍ സൂഫിയ ആണ് ദുൽഖറിന്റെ ഭാര്യ. മറിയം ആണ് മകൾ.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ദുൽഖർ സൽമാൻ. എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് ഉമിച്ചിക്കും വാപ്പിച്ചിക്കും പിറന്നാൾ ആശംസിക്കുന്ന പോസ്റ്റ്‌ ആണ്.മനോഹരമായ ഒരു കുറിപ്പും ചിത്രവും പങ്കുവച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും പഴയകാല ചിത്രമാണ് ദുൽഖർ പങ്കുവച്ചിരിക്കുന്നത്.

ഒരിക്കലും പറയാത്ത ഏറ്റവും മഹത്തരമായ പ്രണയം, ഈ ക്യൂട്ടീസിന് ഏറ്റവും സന്തോഷകരമായ വിവാഹ വാര്‍ഷികം ആശംസിക്കുന്നു’ എന്നാണ് ദുല്‍ഖര്‍ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. നിരവധി പേരാണ് താരകുടുംബത്തിന് ആശംസകളുമായി എത്തിയത്.

Scroll to Top