‘നില മോൾക്കൊപ്പം മാലിദ്വീപിൽ അവധി ആഘോഷിച്ച് പേർളിയും ശ്രീനിഷും’ !! ഫോട്ടോസ്

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേളി മാണി. ബിഗ്ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെയാണ് പേളി മാണി ബോളിവുഡിലേക്ക് അരങ്ങേറിയത്.സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരി കൂടിയാണ്.ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയായിരുന്നു പേളിയും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും.ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥി ആയ ശ്രീനിഷുമായി പേർളി പ്രണയത്തിൽ ആവുകയും ഷോ കഴിഞ്ഞപ്പോൾ ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോ യിൽ ഏറ്റവും കൂടുതൽ ആരധകർ ഉള്ള ജോഡികളായിരുന്നു പേര്ളിയും ശ്രീനിഷും. ഷോ അവസാനിച്ചു ഇത്രയും നാൾ ആയെങ്കിലും ഇവരുടെ ആരാധകർക്കു ഇവർ ഇപ്പോഴും പ്രിയപ്പെട്ടവരാണ് , ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരധകർക്ക് അന്നും ഇന്നും വലിയ താല്പര്യമാണ്.സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ് ഇരുവരും. പേർളിക്ക്ക് യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ കൂടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.മകൾ നിലയുടെ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.നിലയ്ക്കും ഏറെ ആരാധകർ ആണ് ഉള്ളത്.

കുഞ്ഞിലേ തന്നെ സോഷ്യൽ മീഡിയ മുഖമായി മാറിയ നിലമോൾ ഇൻസ്റാഗ്രാമിലും മറ്റും വൈറൽ താരമാണ്. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് മൂന്നാം വാർഷികത്തിൽ മകൾ നിലയ്ക്ക് ഒപ്പം മാലിദ്വീപിലേക്ക് ട്രിപ്പ് പോയിരിക്കുകയാണ് പേളിയും ശ്രീനിഷും. “നീലാകാശം.. നീല കടൽ.. കുഞ്ഞ് നിള എന്റെ കൈകളിൽ… ഇതിൽ കൂടുതൽ എനിക്ക് എന്താണ് ചോദിക്കേണ്ടത്.. അവധിക്കാലമാണ്..”, മകൾ കൈയിലെടുത്തുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് പേളി മാണി കുറിച്ചു. ഇത് കൂടാതെ അവിടെ നിന്നുള്ള മറ്റു ചിത്രങ്ങളും പേളി പോസ്റ്റ് ചെയ്തിട്ടുണ്ട്.

Scroll to Top