ആദ്യമായിട്ടാണ് ഒരു മേയർ രാജുവേട്ടാ എന്ന് അഭിസംബോധന ചെയ്‌ത് ഒരു ചടങ്ങിലേക്ക് ക്ഷണിച്ചത് : പ്രിഥ്വിരാജ്.

കേരളത്തിലെ ഏറ്റവും വലിയ കാൽന്നട മേൽപ്പാലം ഇനി അനന്തപുരിക്ക് സ്വന്തം. ബഹു:പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പാലം നാടിന് സമർപ്പിച്ചു. അഭിമാനം അനന്തപുരി സെൽഫി പോയിന്റ് ശ്രീ പ്രിഥ്വി രാജ് ഉദ്ഘാടനം ചെയ്തു.മന്ത്രിമാരായ വി ശിവൻ കുട്ടി, ജി.ആർ അനിൽ, ആന്റണി രാജു.എ എ റഹീം എം.പി, വി.കെ പ്രശാന്ത് എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ,ഡപ്യൂട്ടി മേയർ പി.കെ രാജു നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ് . നഗരസഭ ചെയർമാന്മാർ,ആക്സോ എൻജിനിയേഴ്സ് പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് വേദിയിൽ എത്തിയ പ്രിഥ്വിയുടെ വാക്കുകൾ ആണ്. തന്റെ ജന്മനാടായ തിരുവനന്തപുരത്ത് എത്തിയതിൽ സന്തോഷമുണ്ടെന്നു പ്രിഥ്വി പറയുന്നു. പ്രിഥ്വിയുടെ വാക്കുകളിലേക്ക്,ഞാൻ ജനിച്ചതും വളർന്നതും ഒക്കെ തിരുവനന്തപുരത്താണ്. സിനിമയുടെ വളർച്ചയ്ക്ക് വേണ്ടിയാണ് എറണാകുളത്തെക്ക്‌ മാറിയത്.എല്ലാവരും, ജനിച്ച നാട്ടിൽ പോകുമ്പോൾ പറയുന്ന സ്ഥിരം ഡയലോഗാണ് ജനിച്ച നാട്ടിൽ വരുമ്പോഴുള്ള സന്തോഷം എന്ന്. ഇതിൽ യഥാർഥത്തിലുള്ള സന്തോഷം എന്താണെന്ന് അറിയാമോ,

ഞാനൊക്കെ കോളജിൽ പഠിക്കുന്ന കാലത്ത് ഈ പഴവങ്ങാടിയിൽ നിന്നും കിഴക്കേകോട്ട വരെയുളള റോഡിലാണ് സ്ഥിരം പൊലീസ് ചെക്കിങ്.ഇപ്പോഴും ഉണ്ടോ,ഞങ്ങളൊക്കെ ബൈക്കിൽ സ്പീഡിൽ പോയതിന് പല തവണ പൊലീസ് നിർത്തിച്ചിട്ടുണ്ട്. ആ വഴിയിൽ ഒരു പൊതുചടങ്ങിൽ ഇത്രയും നാട്ടുകാരുടെ സതോഷത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ സത്യത്തിൽ ഒരു പ്രത്യേക സന്തോഷം തന്നെയുണ്ട്. ഒരുപാട് വലിയ വ്യക്തിത്വങ്ങള്‍ ജനിച്ചു വളര്‍ന്ന നാടാണിത്. അവരുടെ സ്മരണയില്‍ ഇതുപോലൊരു പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഒരുക്കിയ ഈ ഐഡിയേഷന്‍ ടീമിന് ഞാന്‍ ആദ്യമേ അഭിനന്ദനം അറിയിക്കുന്നു.

സത്യത്തില്‍ എന്റെ മലയാളം ഇങ്ങനെയല്ല. ഇപ്പോള്‍ കുറച്ച് ആലങ്കാരികമായി സംസാരിക്കുന്നു എന്ന് മാത്രം. കാപ്പ എന്ന എന്റെ പുതിയ സിനിമയില്‍ എന്റെ ഭാഷയില്‍ സംസാരിക്കുന്നുണ്ട്. പിന്നെ ജീവിതത്തില്‍ ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്. എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചു. ഏതായാലും ഇത്രയും സ്വന്തം നാട്ടിലെ നിവാസികളെ കണ്ടതിൽ ഏറെ സന്തോഷം. അതുപോലെ ഇങ്ങനെയൊരു പബ്ലിക് സ്‌ട്രക്ചർ വന്നതിൽ അതിലേറെ സന്തോഷമുണ്ടെന്നും പ്രിഥ്വി പറഞ്ഞു നിർത്തി.

Scroll to Top