ശബരിമലയിൽ എത്തി അയ്യപ്പനെ തൊഴുത് നടി ഗീത

ഒരുകാലത്ത് മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് ഗീത. നിരവധി ശക്തമായ കഥാപാത്രങ്ങളെ നടി വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്.ഒരുകാലത്ത് തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിൽ ശ്രദ്ധേയ വേഷത്തിൽ തിളങ്ങിയിരുന്ന ഗീത, ഇടവേളയ്ക്ക് ശേഷം അമ്മ റോളുകളിലൂടെ മടങ്ങിയെത്തി.പഞ്ചാഗ്നി, വാത്സല്യം, സുഖമോ ദേവി, ഒരു വടക്കൻ വീരഗാഥ, ആധാരം, ആവനാഴി, വൈശാലി, ലാൽ സലാം, അഭിമന്യു, അയ്യർ ദി ഗ്രേറ്റ് തുടങ്ങിയവയാണ് മലയാളത്തിൽ ഗീതയുടെ പ്രധാന ചിത്രങ്ങൾ;

ഇപ്പോഴിതാ ചിങ്ങമാസ പുലരിയിൽ ശബരിമലയിൽ എത്തി അയ്യപ്പനെ തൊഴുത് താരം.ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.തന്ത്രി മഹേഷ് മോഹനര്, മേൽശാന്തി എസ് ജയരാമൻ പോറ്റി എന്നിവരെ സന്ദർശിച്ച് പ്രസാദം സ്വീകരിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപനെയും കണ്ട ശേഷമാണ് കുടുംബാംഗങ്ങളോടൊപ്പം സന്നിധാനത്ത് നിന്നും മടങ്ങിയത്.

Scroll to Top