ബഷീർ ബഷിയുടെ ഭാര്യ മഷൂറയിൽ നിന്നും പ്രേക്ഷകർ കാത്തിരുന്ന സന്തോഷം, ആശംസപ്രവാഹവുമായി സോഷ്യൽ മീഡിയ.

ബിഗ് ബോസ് ആദ്യ സീസണിലെ മികച്ച മത്സരാർത്ഥി ആയിരുന്നു ബഷീർ ബഷി. മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും താരവും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായും മാറി കഴിഞ്ഞു. രണ്ടു തവണ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ബഷീർ ബഷിയ്ക്കെതിരെ കടുത്ത വി മർശനങ്ങൾ ഉയർന്നിരുന്നു.

ആദ്യ ഭാര്യ സുഹാനയാണ് തന്‍റെ വിജയങ്ങൾക്ക് പിന്നിലെന്നും സന്തോഷകരമായ ജീവിതം തുടരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വ്ലോഗറായ മഷൂറയുടെ പുതിയ പോസ്റ്റാണ് പുതിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറൽ ആകുന്നത്.തന്റെ കുടുംബത്തിലെ വലിയ ഒരു സന്തോഷം പങ്കുവെക്കുകയാണ് ഇവർ.വീണ്ടും അച്ഛൻ ആകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ബഷീർ ബഷി. രണ്ടാമത്തെ ഭാര്യ മഷൂറ ആണ് ഗർഭിണി ആയത്.

പ്രേഗ്നെൻസി കിറ്റ് എല്ലാവരെയും കാണിക്കുന്നതും സുഹാന കണ്ട് അതിശയപ്പെടുന്നതും എല്ലാം തന്നെ വീഡിയോയിലൂടെ പങ്കുവെച്ചു.അൽഹംദുലില്ലാഹ്. മഷൂറ ഗർഭിണിയാണെന്ന വിവരം വളരെയധികം സന്തോഷത്തോടും ആകാംക്ഷയോടും പങ്കുവയ്ക്കുന്നു.നിങ്ങളുടെ പ്രാർഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തുമല്ലോ എന്നാണ് ബഷി വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് ആശംസകളുമായി എത്തിയത്.

VIDEO

Scroll to Top